Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം യു.എസ് പിന്‍വലിക്കുന്നു

വാഷിങ്ടണ്‍: തുര്‍ക്കിക്കെതിരെ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം യു.എസ് പിന്‍വലിക്കുന്നു. വടക്കന്‍ സിറിയയില്‍ തുര്‍ക്കി വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതോടെയാണ് യു.എസ് തുര്‍ക്കിക്കുമേല്‍ ഇറക്കുമതി മേഖലയില്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാനൊരുങ്ങുന്നത്.

‘ഞങ്ങള്‍ക്ക് സന്തോഷമില്ലാത്ത വല്ലതും സംഭവിച്ചില്ലെങ്കില്‍ ഉപരോധം പിന്‍വലിക്കും.’ ബുധനാഴ്ച വൈറ്റ് ഹൗസിനെ അഭിമുഖീകരിച്ച് സംസാരിക്കവെ ട്രംപ് പറഞ്ഞു. വടക്കന്‍ സിറിയയില്‍ തുര്‍ക്കി വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടത് സ്ഥിരതയുള്ളതാണെങ്കില്‍ ഉപരോധം പിന്‍വലിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. സ്ഥിരത എന്നത് ലോകത്തിന്റെ ഒരു ഭാഗമാണെന്ന് പറഞ്ഞ ട്രംപ് അതില്‍ ഊന്നിയാണ് സംസാരിച്ചത്.

Related Articles