Current Date

Search
Close this search box.
Search
Close this search box.

കാണാതായ പത്രപ്രവർത്തകനെ കണ്ടെത്തുന്നതിന് സഹായം തേടി ഡൊണൾഡ് ട്രംപ്

വാഷിങ്ടൺ: 2012ൽ സിറിയയിൽ വെച്ച് കാണാതായ പത്രപ്രവർത്തകൻ ഓസ്റ്റിൻ ടൈസിന്റെ വിഷയവുമായി ബന്ധപ്പെട്ട് നേരിട്ട് സംസാരിക്കുന്നതിന് സിറിയൻ പ്രസിഡന്റ് ബശ്ശാർ അൽഅസദിന് മാർച്ചിൽ യു.എസ് പ്രസിഡന്റ് ഡൊണൾ‍ഡ് ട്രംപ് കത്തെഴുതിയതായി സ്റ്റൈ്റ്റ് സെക്രട്ടറി മൈക്ക് പോംപിയോ വെള്ളിയാഴ്ച പ്രസ്താവനയിൽ വ്യക്തമാക്കി. ഏജൻസി ഫ്രാൻസ് പ്രസ്സ്, മക്ലാച്ചി ന്യൂസ് (McClatchy News), ദ വാഷിങ്ടൺ പോസ്റ്റ്, സി.ബി.എസ് തുടങ്ങിയ വാർത്താ സ്ഥാപനങ്ങളിൽ ജോലിചെയ്തിരുന്ന സ്വതന്ത്ര്യ ചിത്രീകരണ പത്രപ്രവർത്തകനായിരുന്നു ഓസ്റ്റിൻ ടൈസ്. ദമസ്കസിന് അടുത്തുള്ള അതിർത്തിയിൽ വെച്ച് 2012 ആ​ഗസ്ത് 14ന് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ടൈസിനെ കാണാനില്ലാതാവുന്നത്.

ടൈസിനെ കണ്ടെത്തുന്നതിനും, തിരിച്ചുകൊണ്ടുവരുന്നതിനും സഹകരിക്കണമെന്ന് ഈ വർഷാരംഭത്തിൽ സിറിയൻ ഭരണകൂടത്തോട് അവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാൻ ഞങ്ങളെ സഹായിക്കുന്നതിന് വീണ്ടും സിറിയയോട് ആവശ്യപ്പെടുകയാണ്- ട്രംപ് പ്രസ്താവനയിൽ വ്യക്തമാക്കി.

 

Related Articles