Current Date

Search
Close this search box.
Search
Close this search box.

ലിബിയ: മൂന്ന് നഗരങ്ങള്‍ ഹഫ്തര്‍ സൈന്യത്തില്‍ നിന്നും സര്‍ക്കാര്‍ പിടിച്ചെടുത്തു

ട്രിപ്പോളി: കോവിഡ് വ്യാപനത്തിനിടെയും ആഭ്യന്തര യുദ്ധം മാറ്റമില്ലാതെ തുടരുകയാണ് ലിബിയയില്‍. കഴിഞ്ഞ ദിവസവും കോവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിക്കു നേരെയും വ്യോമാക്രമണമുണ്ടായി. യു.എന്നിന്റെ ശക്തമായ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് യുദ്ധ രംഗത്തുള്ള ഇരുവിഭാഗവും മുന്നോട്ടു പോകുന്നത്.

ഇപ്പോള്‍ ലിബിയയിലെ ഔദ്യോഗികമായി അംഗീകരിച്ച സര്‍ക്കാര്‍ എതിരാളികളായ ഹഫ്തര്‍ സൈന്യത്തില്‍ നിന്നും രാജ്യത്തെ തന്ത്രപ്രധാന മേഖലകള്‍ തിരിച്ചു പിടിച്ചു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. തലസ്ഥാനമായ ട്രിപ്പോളിക്ക് സമീപമുള്ള തീരദേശ നഗരങ്ങളായ സബ്രത,സര്‍മന്‍,അല്‍ അജയ്‌ലത് എന്നിവയാണ് പിടിച്ചെടുത്തത്. തീവ്രമായ ഏറ്റുമുട്ടലുകള്‍ക്കൊടുവിലാണ് പിടിച്ചെടുത്തതെന്നും യു.എന്‍ അംഗീകരിച്ച സര്‍ക്കാരായ ജി.എന്‍.എ വക്താവ് അറിയിച്ചു.

Related Articles