Current Date

Search
Close this search box.
Search
Close this search box.

ഒരു ചെറിയ തെളിവുപോലുമില്ലാതെ യു.എ.പി.എ കേസില്‍ ആളുകള്‍ ജയിലില്‍ കഴിയുന്നു: റബേക്ക ജോണ്‍

ഡല്‍ഹി: ഒരു ചെറിയ തെളിവുപോലുമില്ലാതെ യു.എ.പി.എ കേസുകളില്‍ ആളുകള്‍ ജയിലില്‍ കഴിയുന്നു എന്നത് വലിയ ദുരന്തമാണെന്ന് മുതിര്‍ന്ന അഭിഭാഷക റബേക ജോണ്‍ പറഞ്ഞു. ഭീമാ കൊറേഗാവ് കേസില്‍ ആക്ടിവിസ്റ്റുകളായ വെര്‍നണ്‍ ഗോണ്‍സാല്‍വസിനും അരുണ്‍ ഫെരേരയ്ക്കും വേണ്ടി കോടതിയില്‍ ഹാജരാകുന്നത് റബേക്കയാണ്. ഗൗതം ഭാട്ടിയ രചിച്ച ‘സീല്‍ ചെയ്യാത്ത കവറുകള്‍: ഭരണഘടനയുടെയും കോടതികളുടെയും ഭരണകൂടത്തിന്റെയും ഒരു ദശാബ്ദം’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ഒരു കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ഒരു വ്യക്തിയുടെ കസ്റ്റഡി 90 ദിവസത്തില്‍ നിന്ന് 180 ദിവസമായി നീട്ടാന്‍ അനുവദിക്കുന്ന സെക്ഷന്‍ 43, ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സെക്ഷന്‍ 43 ഡി (5)’ എന്നിവ അതിന്റെ നിയമപരമായ വ്യവസ്ഥകളില്‍ വ്യക്തികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.

പ്രോസിക്യൂഷന്‍ കുറ്റപത്രവും വസ്തുക്കളും സമര്‍പ്പിച്ചുകഴിഞ്ഞാല്‍, അത് പ്രഥമദൃഷ്ട്യാ സത്യമാണെന്ന് അനുമാനിക്കപ്പെടുന്നുവെന്നും അത് പ്രഥമദൃഷ്ട്യാ തെറ്റാണെന്ന് തെളിയിക്കേണ്ടത് പ്രതിരോധത്തിന്റെ ഭാഗമാണെന്നുമുള്‌ല 2019 ലെ സുപ്രീം കോടതി വിധിയെയും അവര്‍ ഉദ്ധരിച്ചു.
എന്നിരുന്നാലും, 2019 ലെ വിധിയില്‍ നിന്ന് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ നേരിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നും ഭീമ കൊറേഗാവ് കേസില്‍ സുപ്രീം കോടതി ഫെരേരയ്ക്കും ഗോണ്‍സാല്‍വസിനും ജാമ്യം അനുവദിച്ചത് ശ്രദ്ധേയമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഡല്‍ഹി കലാപ കേസുകളില്‍ ഉമര്‍ ഖാലിദ്, നടാഷ നര്‍വാള്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ തുടങ്ങിയ നിരവധി ആക്റ്റിവിസ്റ്റുകളെയും സിദ്ദിഖ് കാപ്പന്‍, ഫഹദ് ഷാ തുടങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ഈ നിയമമാണ് പ്രയോഗിക്കപ്പെട്ടത്. ക്രമസമാധാനം, പൊതു ക്രമം എന്നിവ തകര്‍ക്കാനോ സംസ്ഥാനത്തിന്റെ ഐക്യവും അഖണ്ഡതയും സുരക്ഷയും അപകടപ്പെടുത്തുന്നതിനോ അല്ലെങ്കില്‍ ഒരു വിഭാഗം ആളുകളുടെ മനസ്സില്‍ ഭീകരത പടര്‍ത്തുന്നതിനോ ഉദ്ദേശിച്ചുള്ള ഒരു പ്രവൃത്തിയാണ് യു.എ.പി.എക്ക് കീഴില്‍ ”ഭീകരപ്രവര്‍ത്തനം” എന്ന് നിര്‍വചിക്കുന്നത്.

Related Articles