Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ നിന്നുള്ള ഇന്നത്തെ പ്രധാന അപ്‌ഡേറ്റുകള്‍

04-11-23- ശനി

 • സ്‌കൂളുകള്‍, അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍, ആശുപത്രികള്‍, ആംബുലന്‍സുകള്‍ എന്നിവ ലക്ഷ്യമാക്കി ഗസ്സയില്‍ ഇസ്രായേലിന്റെ കനത്ത ബോംബാക്രമണം ശനിയാഴ്ചയും ശക്തമായി തുടരുകയാണ്.
 • ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലെ സ്‌കൂളില്‍ നടന്ന ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
 • ആംബുലന്‍സ് തകര്‍ത്തതായി ഇസ്രായേല്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഹമാസിനെയാണ് ലക്ഷ്യമിട്ടതെന്ന് തെളിവുകള്‍ ഇല്ലാതെ ഇസ്രായേല്‍ ന്യായീകരിക്കുകയാണ്.
 • ഇസ്രായേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി അറബ് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ജോര്‍ദാനിലേക്ക് പുറപ്പെട്ടു.
 • ഒക്ടോബര്‍ 7 മുതല്‍ ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ 9,488 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
 • ഇസ്രായേല്‍ സ്ഥാപനങ്ങളുമായുള്ള ബന്ധം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഐയര്‍ലാന്റ് അക്കാദമിക് വിദഗ്ധര്‍ ഐറിഷ് സര്‍വകലാശാലകളോട് അഭ്യര്‍ത്ഥിച്ചു.
 • വടക്കന്‍ ഗസ്സ മുനമ്പിലെ കമല്‍ അദ്വാന്‍ ആശുപത്രിയിലെ ജനറേറ്ററുകള്‍ ഇന്ധനക്ഷാമം കാരണം ‘പൂര്‍ണ്ണമായി’ അടച്ചുപൂട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 • ഗസ്സയിലെ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 1,250 കുട്ടികള്‍ ഉള്‍പ്പെടെ 2,200 പേര്‍ കുഴിച്ചുമൂടപ്പെട്ട നിലയിലാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
 • ഇതുവരെയായി 150 പാരാമെഡിക്കല്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടു.
 • വെള്ളിയാഴ്ച റഫയിലേക്ക് പരുക്കേറ്റവരുമായി പോയ വാഹനവ്യൂഹം ഉള്‍പ്പെടെ 27 ആംബുലന്‍സ് വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു.
 • 105 മെഡിക്കല്‍ കേന്ദ്രങ്ങളെ ഇസ്രായേല്‍ ബോധപൂര്‍വം ലക്ഷ്യമിടുകയാണ്. അതില്‍ 16 എണ്ണം ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. 32 പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങള്‍ ഇന്ധനത്തിന്റെ അഭാവത്തില്‍ പൂര്‍ണ്ണമായ ഭാഗികമായോ പ്രവര്‍ത്തനരഹിതമാണ്.
 • ശനിയാഴ്ച അല്‍-ഫഖൂറ സ്‌കൂളില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും 54 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
 • കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 231 പേര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
 • ആകെ മരണസംഖ്യ 3,900 കുട്ടികള്‍ ഉള്‍പ്പെടെ 9,488 ആയി.
 • ഇസ്രയേലിന്റെ നടപടികള്‍ കാരണം ഇസ്രായേല്‍ പ്രധാനമന്ത്രിയുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പറഞ്ഞു.
 • ‘നെതന്യാഹു നമുക്ക് സംസാരിക്കാന്‍ പറ്റുന്ന ആളല്ല. ഞങ്ങള്‍ അദ്ദേഹത്തെ എഴുതിത്തള്ളിയിരിക്കുകയാണ്,” റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു.
 • ഇസ്രായേലിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചതായി തുര്‍ക്കി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
 • ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കാന്‍ അന്താരാഷ്ട്ര കോടതി രൂപീകരിക്കണമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
 • തെക്കന്‍ ഗസ്സ സിറ്റിയിലെ രണ്ട് പള്ളികളില്‍ ഇസ്രായേല്‍ സൈന്യം ബോംബാക്രമണം നടത്തി.
 • പള്ളിയും മത്സ്യബന്ധന ബോട്ടുകളും ലക്ഷ്യമിട്ടാണ് ഇസ്രായേലിന്റെ ആക്രമണം.
 • ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ വീട് ബോംബിട്ടതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അദ്ദേഹം 2019 മുതല്‍ വിദേശത്താണ് കഴിയുന്നത്. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് ബോംബിങ്ങില്‍ പരുക്കേറ്റിട്ടുണ്ടോ എന്നത് വ്യക്തമല്ലെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
 • ഗസ്സയെക്കുറിച്ച് ഒരേ സ്വരത്തില്‍ സംസാരിക്കണമെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ അറബ് വിദേശകാര്യ മന്ത്രിമാരോട് ആവശ്യപ്പെട്ടു.
 • അന്താരാഷ്ട്ര സമൂഹത്തിന്റെ ‘ഇരട്ടത്താപ്പ്’ അവസാനിപ്പിക്കണമെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രി.
 • അമേരിക്കയെയും ഇസ്രായേലിനെയും അപലപിച്ചും 1979ലെ തെഹ്റാനിലെ യു.എസ് എംബസി പിടിച്ചെടുത്തതിനെയും അപലപിച്ച് ഇറാനിലുടനീളം വലിയ പ്രകടനങ്ങള്‍ നടന്നു.
 • ഉപരോധിക്കപ്പെട്ട എന്‍ക്ലേവിലെ യുദ്ധം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടത് അറബ് രാജ്യങ്ങളുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

02-11-23 – വ്യാഴം

ഗസ്സ

കൊല്ലപ്പെട്ടവര്‍: 9,061
പരിക്കേറ്റവര്‍: 32,000

വെസ്റ്റ് ബാങ്ക്

കൊല്ലപ്പെട്ടവര്‍: 132
പരിക്കേറ്റവര്‍: 2,000

ഇസ്രായേല്‍

കൊല്ലപ്പെട്ടവര്‍: 1,405
പരിക്കേറ്റവര്‍: 5,431

 

 • ഗസ്സയില്‍ ഇസ്രായേല്‍ ബോംബാക്രമണം ശക്തമാകുന്നതിനിടെ വടക്കന്‍ ഗസ്സയിലും ഗസ്സ സിറ്റിയിലും ഇസ്രായേല്‍ സേനയും ഫലസ്തീന്‍ പോരാളികളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
 • ജബലിയ്യ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇതുവരെ 195 പേര്‍ കൊല്ലപ്പെടുകയും 120 പേര്‍ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇത് ‘യുദ്ധക്കുറ്റങ്ങള്‍ക്ക് കാരണമാവുന്ന ആനുപാതികമല്ലാത്ത ആക്രമണങ്ങള്‍’ ആയിരിക്കുമെന്ന് യു.എന്‍.
 • കാന്‍സര്‍ രോഗികള്‍ക്ക് സേവനം നല്‍കുന്ന ഗസ്സയിലെ ഏക ആശുപത്രിയായ ടര്‍ക്കിഷ്-ഫലസ്തീന്‍ ഫ്രണ്ട്ഷിപ്പ് ആശുപത്രി ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായി. ആശുപത്രി സംരക്ഷിക്കണമെന്ന് ഫലസ്തീന്‍ വക്താവ് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനോട് ആവശ്യപ്പെട്ടു.
 • ഇന്തോനേഷ്യന്‍ ആശുപത്രി ബാക്കപ്പ് ജനറേറ്ററിലാണ്് പ്രവര്‍ത്തിക്കുന്നത്.
 • ഒക്ടോബര്‍ 7 മുതല്‍ ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 9,061 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 3,760 പേര്‍ കുട്ടികളാണ്.
 • ഇസ്രായേലിലെ തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചതായും ഇസ്രായേലുമായുള്ള എല്ലാ സാമ്പത്തിക ബന്ധങ്ങളും അവസാനിപ്പിച്ചതായും ബഹ്റൈന്‍ അറിയിച്ചു.
 • 2020ല്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച അറബ് രാഷ്ട്രങ്ങളില്‍ ഒരാളായിരുന്നു ബഹ്റൈന്‍. മനാമയിലെ ഇസ്രായേല്‍ അംബാസഡറെ തിരിച്ചയച്ചു.
 • ഗസ്സയിലെ 35 ആശുപത്രികളില്‍ 16 എണ്ണവും പ്രവര്‍ത്തനരഹിതമാണെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
 • ആശുപത്രിക്കുള്ളിലെ 70 കാന്‍സര്‍ രോഗികളുടെ ജീവന്‍ ഗുരുതരമായ ഭീഷണിയിലാണെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രി മെയ് അല്‍ കൈല പറഞ്ഞു.
 • വെസ്റ്റ് ബാങ്കില്‍ വ്യാഴാഴ്ച ഇസ്രായേല്‍ കുടിയേറ്റക്കാരുടെ ആക്രമണത്തിനിടെ കാറുകള്‍ക്കും കടകള്‍ക്കും തീയിട്ടു
 • ഇന്ന് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 256 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 1,150 കുട്ടികളെ കാണാതാവുകയോ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങുകയോ ചെയ്തതുള്‍പ്പെടെ 2,600 ആളുകളെ കാണാതായതായി അല്‍-ഷിഫ ആശുപത്രി.
 • ഇതുവരെയായി 135 മെഡിക്കല്‍ സ്റ്റാഫുകള്‍ കൊല്ലപ്പെടുകയും 25 ആംബുലന്‍സുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. ഗസ്സയില്‍ 16 ആശുപത്രികള്‍ പ്രവര്‍ത്തനരഹിതമാണ്, 32 മെഡിക്കല്‍ കെയര്‍ സൗകര്യങ്ങള്‍ പ്രവര്‍ത്തനരഹിതമാണ്.
 • ഇസ്രായേല്‍ കര ആക്രമണം ആരംഭിച്ചതിന് ശേഷം 18 ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു.
 • വടക്കന്‍ ഗസ്സയില്‍ പോരാട്ടം തുടരുകയാണെന്നും യുദ്ധം ആരംഭിച്ചതിന് ശേഷം 12,000 ലധികം കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.
 • ലെബനനില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ തങ്ങളുടെ ഡ്രോണുകളില്‍ ഒന്ന് വെടിവച്ചെന്ന് ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു.
 • ഗസ്സയില്‍ നിന്ന് ‘ഏകദേശം 7,000’ വിദേശികളെയും ഇരട്ട പൗരത്വമുള്ളവരെയും ഒഴിപ്പിക്കാന്‍ സഹായിക്കുമെന്ന് ഈജിപ്ത് പറഞ്ഞു.

 

 

 

 

 

 

01-11-23  ബുധന്‍

 

 • ജബലിയ്യ അഭയാര്‍ത്ഥി ക്യാംപിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഡസന്‍ കണക്കിന് ആളുകളെ കൊല്ലപ്പെടുകയും വ്യാപകമായ അപലപനത്തിന് കാരണമാവുകയും ചെയ്തതിന് തൊട്ടുപിന്നാലെ ബുധനാഴ്ചയും ജബാലിയ അഭയാര്‍ത്ഥി ക്യാമ്പ് വീണ്ടും ആക്രമിക്കപ്പെട്ടു.
 • ഒക്ടോബര്‍ 7ന് ശേഷം ആദ്യമായി റഫ അതിര്‍ത്തി ഗസ്സയില്‍ നിന്നും തുറന്നു. ക്രോസിംഗ് വഴി പരിക്കേറ്റ ഫലസ്തീനികളെ വഹിച്ചുള്ള ആംബുലന്‍സുകള്‍ ഗസ്സയില്‍ നിന്ന് ഈജിപ്തിലേക്ക് പ്രവേശിച്ചു.
 • ചില വിദേശ പൗരന്മാര്‍ക്കും ഇരട്ട പാസ്പോര്‍ട്ട് ഉടമകള്‍ക്കും പോകാന്‍ അനുമതിയുണ്ട്.
 • ഗസ്സയിലുടനീളം ആശയവിനിമയങ്ങളും ഇന്റര്‍നെറ്റ് സേവനങ്ങളും വീണ്ടും വെട്ടിക്കുറച്ചതായി ഫലസ്തീന്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ പാല്‍ടെല്‍ അറിയിച്ചു.
 • വടക്കന്‍ ഗസ്സയിലെ ബെയ്ത് ഹനൂനില്‍ തങ്ങളുടെ പോരാളികള്‍ കവച വിരുദ്ധ ഷെല്ലുകള്‍ ഉപയോഗിച്ച് നാല് ഇസ്രായേല്‍ സൈനിക വാഹനങ്ങള്‍ നശിപ്പിച്ചതായി ഹമാസ് പറഞ്ഞു.
 • ഗസ്സയില്‍ ഇസ്രായേലിന്റെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 8,500 കവിഞ്ഞു.
 • ജനറേറ്റര്‍ നിലയ്ക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രുള്ളൂവെന്ന് ഫലസ്തീന്‍ അറിയിച്ചു.
 • ജനറേറ്ററുകളില്‍ ഇന്ധനം തീര്‍ന്നാല്‍ ഓക്സിജന്‍ ഉപകരണങ്ങളില്‍ നിന്നുള്ള വൈദ്യുതി വിച്ഛേദിക്കപ്പെടുമെന്ന് ആരോഗ്യ മന്ത്രാലയം.
 • 57 കിഡ്നി ഡയാലിസിസ് മെഷീനുകള്‍ പ്രവര്‍ത്തനം നിര്‍ത്തും, ഓക്സിജന്‍ ഉല്‍പ്പാദന യന്ത്രങ്ങളും നിര്‍ത്തും.
 • കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയില്‍ കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികരുടെ എണ്ണം 13 ആയി.
 • 3,648 കുട്ടികളും 2,290 സ്ത്രീകളും ഉള്‍പ്പെടെ ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 8,796 ആയി ഉയര്‍ന്നു.
  22,219 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
 • 130 പാരാമെഡിക്കുകളും കൊല്ലപ്പെട്ടു, 28 ആംബുലന്‍സുകള്‍ തകര്‍ക്കപ്പെട്ടു. 35 ആശുപത്രികളില്‍ 16 എണ്ണം പ്രവര്‍ത്തനരഹിതമാണ്, 72 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 51 എണ്ണം അടച്ചുപൂട്ടി.
 • അധിനിവേശ വെസ്റ്റ് ബാങ്കില്‍ 128 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,980 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

 

 

 

31-10-23

 • വടക്കുപടിഞ്ഞാറന്‍ ഗസ്സയിലേക്ക് അതിക്രമിച്ചു കടന്ന ഇസ്രായേലി ടാങ്കുകള്‍ ആക്രമിക്കുകയും ഒരു കെട്ടിടത്തിനുള്ളില്‍ വെച്ച് ‘ഇസ്രായേല്‍ സേനയുടെ നീക്കം തകര്‍ത്തെന്നും ഹമാസിന്റെ സായുധ വിഭാഗം പറഞ്ഞു.
 • വെടിനിര്‍ത്തലിനുള്ള ആഹ്വാനങ്ങള്‍ പ്രധാനമന്ത്രി നെതന്യാഹു തള്ളിയതിനാല്‍ ഉപരോധിക്കപ്പെട്ട പ്രദേശത്തുടനീളം ചൊവ്വാഴ്ചയും ബോംബാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 • ഇസ്രായേല്‍ ആക്രമണം മൂലം നാശനഷ്ടങ്ങള്‍ക്കും പരുക്കുകളും ഉണ്ടായെന്ന് തുര്‍ക്കി-ഫലസ്തീന്‍ ഫ്രണ്ട്ഷിപ്പ് ആശുപത്രി അധികൃതര്‍ പറഞ്ഞു. മണിക്കൂറുകള്‍ക്ക് ശേഷം ഗസ്സയിലെ ഇന്തോനേഷ്യ ആശുപത്രിയുടെ പ്രവര്‍ത്തനം വീണ്ടും തടസ്സപ്പെട്ടു.
 • ഇതുവരെയായി ഗസ്സയില്‍ 8,525 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതില്‍ 3,542 കുട്ടികളും ഉള്‍പ്പെടുന്നു.
  ഇസ്രായേലില്‍ 1,400-ലധികം ആളുകളാണ് കൊല്ലപ്പെട്ടത്.
 • ഗസ്സയുടെ വടക്ക് ഭാഗത്തെ തെക്ക് ഭാഗത്ത് നിന്നും വേര്‍പ്പെടുത്താന്‍ ഇസ്രായേല്‍ ശ്രമിക്കുന്നതായി ഗസ്സ ആഭ്യന്തര മന്ത്രാലയ.
 • ഇസ്രായേല്‍ സൈന്യം സലാ അല്‍-ദിന്‍ സ്ട്രീറ്റില്‍ ഉണ്ടെന്നും അവര്‍ ല്‍-റഷീദ് സ്ട്രീറ്റിലേക്ക് കടക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് ഇയാദ് അല്‍-ബസും അല്‍ ജസീറയോട് പറഞ്ഞു.
 • കഴിഞ്ഞ ദിവസം ഗസ്സ നഗരത്തിലെ സാംസ്‌കാരിക കേന്ദ്രത്തില്‍ ബോംബാക്രമണം നടത്തിയതിന് ജറുസലേമിലെ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കേറ്റ്, ഇസ്രായേലിനെ കുറ്റപ്പെടുത്തി.
 • ഇസ്രായേല്‍ ആശുപത്രികളെ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് യു.എന്‍.
 • ചെങ്കടല്‍ മേഖലയില്‍ നിന്ന് ഇസ്രായേലിലേക്ക് ഡ്രോണ്‍ വന്നതായും അത് തകര്‍ത്തെന്നും ഇസ്രായേല്‍ സൈന്യം. യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ ഡ്രോണ്‍ വിക്ഷേപിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
 • ഇറാന്‍ വിദേശകാര്യ മന്ത്രിയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി ദോഹയില്‍ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളും പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്തതായി ഖത്തര്‍ അമീരി ദിവാന്‍ സ്ഥിരീകരിച്ചു.
 • ടെക് ഭീമന്‍മാരായ ബൈഡുവിന്റെയും ആലിബാബയുടെയും ഡിജിറ്റല്‍ മാപ്പിംഗ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് ‘ഇസ്രായേല്‍’ എന്ന വാക്കും മാപ്പും നീക്കം ചെയ്ചചായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
 • ഉപരോധിക്കപ്പെട്ട മുനമ്പിലെ ആശുപത്രികളെയും മെഡിക്കല്‍ സെന്ററുകളെയും ഇസ്രായേല്‍ ലക്ഷ്യമിടുന്നത് തുടരുകയാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
 • ഗസ്സയിലെ ‘മാനുഷിക ദുരന്തം’ ഉടന്‍ നിര്‍ത്തണമെന്ന് ജോര്‍ദാന്‍ ആഹ്വാനം ചെയ്തു.
 • ഗസ്സയില്‍ 940 കുട്ടികളെയെങ്കിലും കാണാതായിട്ടുണ്ടെന്ന് യുണിസെഫ് പറയുന്നു. ശിശു നിര്‍ജ്ജലീകരണം വര്‍ദ്ധിച്ചുവരുന്ന ഭീഷണിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 • ഒരു ബുള്‍ഡോസറും സൈനികരെ കൊണ്ടുപോകുന്ന വാഹനവും തകര്‍ത്തെന്ന് ഖസ്സാം ബ്രിഗേഡ് പറഞ്ഞു.
 • ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് പിന്നില്‍ ആരോപിക്കപ്പെടുന്ന മറ്റൊരു ഹമാസ് കമാന്‍ഡറെ വധിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.
 • നബ്ലസിനടുത്തുള്ള സവാത ഗ്രാമത്തില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് പരിക്കേറ്റ 14കാരനായ ഫലസ്തീന്‍ ബാലന്‍ മരിച്ചു.
 • ഇസ്രായേല്‍-ഹമാസ് യുദ്ധം സിറിയയിലേക്കും വ്യാപിക്കുകയാണെന്ന് യു.എന്‍ പ്രത്യേക പ്രതിനിധി പറയുന്നു.
 • ഗസ്സ മുനമ്പില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ആംബുലന്‍സുകള്‍, മെഡിക്കല്‍, ഫസ്റ്റ് എയ്ഡ് ടീമുകള്‍ എന്നിവയെ ഇസ്രായേല്‍ ബോധപൂര്‍വം ലക്ഷ്യമിടുന്നതിനെ ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.

Related Articles