Current Date

Search
Close this search box.
Search
Close this search box.

ഉയിഗൂര്‍: ചൈനക്കെതിരെ പ്രതികരിച്ചതിന് യുവതിയുടെ ടിക് ടോക് അക്കൗണ്ട് നീക്കം ചെയ്തു

ബെയ്ജിങ്: ചൈനീസ് ഭരണകൂടം ഉയിഗൂര്‍ മുസ്ലിംകള്‍ക്കെതിരെ തുടരുന്ന ക്രൂരതകള്‍ക്കെതിരെ പ്രതികരിച്ചതിന് പെണ്‍കുട്ടിയുടെ ടിക് ടോക് അക്കൗണ്ട് അധികൃതര്‍ നീക്കം ചെയ്തു. എന്നാല്‍ സംഭവം വിവാദമായതോടെ ടിക് ടോക് അധികൃതര്‍ നടപടി പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

യു.എസിലെ ന്യൂജഴ്‌സിയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 17ഉകാരി ഫിറോസ അസീസ് ആണ് മേക്കപ്പ് ടൂട്ടോറിയല്‍ വീഡിയോ ചെയ്യുന്നതിനിടെ ചൈനയെ വിമര്‍ശിച്ചത്. ചൈനയിലെ ന്യൂനപക്ഷ വിഭാഗമായ ഉയിഗൂറുകളോട് ചൈനീസ് ഭരണകൂടം മനുഷ്യത്വരഹിതമായ പെരുമാറുന്നതിനെക്കുറിച്ച് വായിക്കാനും അതില്‍ ബോധവല്‍ക്കരിക്കാനുമാണ് തന്റെ ടിക് ടോക് ഫോളോവേഴ്‌സിനോട് ഫിറോസ ആവശ്യപ്പെട്ടത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും 1.6 മില്യണിലധികം പേര്‍ കാണുകയും ചെയ്തിരുന്നു. കണ്ണിലെ പുരിക എങ്ങിനെ മനോഹരമാക്കാം എന്ന തലക്കെട്ടില്‍ മേക്കപ്പ് ടൂട്ടോറിയല്‍ എന്നു പറഞ്ഞാണ് ഫിറോസ വീഡിയോ ആരംഭിക്കുന്നത്. എന്നാല്‍ പെട്ടെന്ന് വിഷയം ഉയിഗൂര്‍ സംഭവത്തിലേക്ക് മാറ്റിവിടുകയായിരുന്നു.

തുടര്‍ന്ന് ഒരു മാസത്തേക്ക് തന്നെ ടിക് ടോക്കില്‍ നിന്നും ബ്ലോക്ക് ചെയ്തതായും വീഡിയോ നീക്കം ചെയ്തതായും ട്വിറ്ററിലൂടെ ഫിറോസ അറിയിക്കുകയായിരുന്നു. ഇത് ആളുകള്‍ വ്യാപകമായി ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ ചില പിശക് മൂലമാണ് വീഡിയോ നീക്കം ചെയ്തതെന്നും വീഡിയോ ഇപ്പോഴും ലഭ്യമാണെന്നും അക്കൗണ്ട് ബ്ലോക്ക് ചെയ്തിട്ടില്ലെന്നുമാണ് ബുധനാഴ്ച ടിക് ടോക് അധികൃതര്‍ അറിയിച്ചത്.

Related Articles