Current Date

Search
Close this search box.
Search
Close this search box.

ലോകകപ്പ്: ടിക്കറ്റില്ലാതെ ആരാധകര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് ഖത്തര്‍

ദോഹ: ലോകകപ്പ് ആരാധകര്‍ക്ക് ടിക്കറ്റില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്ന് ഖത്തര്‍. 2022 ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിച്ചതിന് ശേഷമാണ് ആരാധകര്‍ക്ക് ടിക്കറ്റില്ലാതെ രാജ്യത്തേക്ക് പ്രവേശനാനുമതി ഉണ്ടായിരിക്കുകയെന്ന് ഖത്തര്‍ അറിയിച്ചു.

ഡിസംബര്‍ രണ്ടിനാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കുന്നത്. ശേഷം ആരാധകര്‍ക്ക് ടിക്കറ്റില്ലാതെ മത്സരം വീക്ഷിക്കാം. എന്നാല്‍, ആരാധകരുടെ പക്കല്‍ ഹയ്യ കാര്‍ഡ് ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ മുതല്‍ ഹയ്യ വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് സംഘാടകര്‍ വ്യാഴാഴ്ച പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ മിഡില്‍ ഈസ്റ്റ് രാഷ്ട്രമാണ് ഖത്തര്‍. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ എട്ട് സ്റ്റേഡിയങ്ങിളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. 1.2 ദശലക്ഷം കാണികള്‍ മത്സരം വീക്ഷിക്കാന്‍ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles