Current Date

Search
Close this search box.
Search
Close this search box.

Quran, Shari'ah

അതു കാരണം അവർക്ക് നഷ്ടമായത് സ്വഹാബികളാവുക എന്ന അതിമഹത്തായ പദവിയായിരുന്നു!

ഖുർആൻ സന്ദേശം - 8

وَسَارِعُوۤا۟ إِلَىٰ مَغۡفِرَةࣲ مِّن رَّبِّكُمۡ وَجَنَّةٍ عَرۡضُهَا ٱلسَّمَـٰوَ ٰ⁠تُ وَٱلۡأَرۡضُ أُعِدَّتۡ لِلۡمُتَّقِینَ
നാഥങ്കൽ നിന്നുള്ള പാപമോചനത്തിലേക്കും ഭുവന-വാനങ്ങളുടെ വിസ്തൃതിയുള്ള സ്വർഗത്തിലേക്കും അതിദ്രുതം ചെല്ലുക, സൂക്ഷ്മാലുക്കൾക്കായി സജ്ജീകൃതമാണത്. (ആലു ഇംറാൻ-133)

നിങ്ങൾ അതിദ്രുതം ചെല്ലുക, കാരണം മരണം ആരെയും കാത്തിരിക്കില്ല! നാളെ ഞാൻ തൗബ ചെയ്യും, നാളെ ഞാൻ വായനക്കുവേണ്ടി ഒരു പ്ലാനിം​ഗ് ആരംഭിക്കും, നാളെ ഞാൻ ഡയറ്റ് ആരംഭിക്കും എന്നൊക്കെയാവും നമ്മുടെ കണക്കുകൂട്ടലുകൾ. നാളെ കടന്നുവരുമ്പഴേക്കും നമ്മൾ കരുതിയ ഒന്നുപോലും നടപ്പിലാക്കാൻ നമ്മൾ ബാക്കിവന്നെന്നു വരില്ല! അടങ്ങാത്ത പ്രതീക്ഷയെക്കുറിച്ചു സംസാരിക്കുമ്പോൾ, നമ്മളെല്ലാം വിശ്വസിക്കുന്നത് മരണം നമ്മെ അടുത്തൊന്നും പുൽകില്ല എന്നാവും. പക്ഷേ, ഒരു നിമിഷം മുമ്പ് മരിച്ച ആൾവരെയും വിശ്വസിച്ചിരുന്നത് അതുതന്നെയാവണം!

നിങ്ങൾ അതിദ്രുതം ചെല്ലുക, കാരണം നിമിഷനേരത്തെ വൈകലിന്റെ വില ചിലപ്പോൾ നിന്റെ മുഴുവൻ ജീവിതവുമായിരിക്കും. സുനാബഹിയ്യ് എന്നവർ പറയുന്നു: നബി തങ്ങളെ കണ്ട് ആ സാമീപ്യം സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ യമനിൽ നിന്ന് യാത്ര പുറപ്പെട്ടതായിരുന്നു നമ്മൾ. മദീനയിലെത്തിയപ്പോഴാണറിഞ്ഞത്, അഞ്ചു ദിവസങ്ങൾക്കുമുമ്പ് നബി തങ്ങൾ വഫാത്തായിരിക്കുന്നു! വെറും അഞ്ചുദിവസം വൈകിയതു കാരണം അവർക്ക് നഷ്ടമായത് സ്വഹാബികളാവുക എന്ന അതിമഹത്തായ പദവിയായിരുന്നു! അതുകൊണ്ട് അതിദ്രുതം ചെല്ലുക, ചിലപ്പോൾ ഒരു മണിക്കൂർ വൈകിയതു കാരണം നിങ്ങൾക്കു നഷ്ടമാവുക സ്വർ​ഗമാവും!

വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles