Current Date

Search
Close this search box.
Search
Close this search box.

ആരെയും നിര്‍ബന്ധിച്ച് വിശ്വാസികളാക്കുന്ന പ്രവണത ഇസ്ലാമിലില്ല: ജിഫ്രി തങ്ങള്‍

കോഴിക്കോട്: ലഹരി നല്‍കിയും, തെറ്റായ നിലക്കുള്ള സ്നേഹ പ്രകടനങ്ങളിലൂടെയും, നിര്‍ബന്ധിച്ചും ആരെയും വിശ്വാസികളാക്കുന്ന പ്രവണത ഇസ്ലാമിലില്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

മതസൗഹാര്‍ദം വാക്കില്‍ ഒതുങ്ങരുതെന്നും മതനേതാക്കള്‍ വെറുപ്പുപരത്തുന്നത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിഹാദ് വിമര്‍ശനവും യാഥാര്‍ത്ഥ്യവും എന്ന പേരിലുള്ള സമസ്ത ത്രൈമാസ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ഇസ്ലാമും ക്രൈസ്തവതയും വര്‍ഷങ്ങളുടെ ബന്ധമുള്ള മതങ്ങളാണ്. മതങ്ങള്‍ വിഭാഗീയതക്കല്ല പരസ്പര ഐക്യത്തിനാണ് ആഹ്വാനം ചെയ്തിട്ടുള്ളതെന്നും പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രപൊലീത്ത പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ ചടങ്ങില്‍ ഡോ. ബാഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ തുടങ്ങിയവരും സംസാരിച്ചു.

 

????വാട്സാപ് ഗ്രൂപ്പില് അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles