Current Date

Search
Close this search box.
Search
Close this search box.

രാജ്യത്തിന്റെ കരുത്തുറ്റ പങ്കാളിയാണ് ഖത്തറെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്

വാഷിങ്ടണ്‍: സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഖത്തര്‍ സന്ദര്‍ശിക്കുമെന്ന് യു.എസ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് അറിയിച്ചു. യു.എസും ഖത്തറും തമ്മിലുള്ള വാര്‍ഷിക നയതന്ത്ര ചര്‍ച്ച ആരംഭിക്കുന്നത് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാണെന്ന് സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി പറഞ്ഞു. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള അഞ്ചാം വാര്‍ഷിക നയതന്ത്ര ചര്‍ച്ചക്കായി നവംബര്‍ 21, 22ന് ആന്റണി ബ്ലിങ്കന്‍ ഖത്തര്‍ സന്ദര്‍ശിക്കുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ്, ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നിരവധി മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താന്‍ വഴിയൊരുക്കിയെന്ന് യു.എസ് അസിസ്റ്റന്റ് സെക്രട്ടറി വ്യക്തമാക്കി. യു.എസിന്റെ സുപ്രധാനവും ശക്തവുമായ പങ്കാളിയായാണ് ഖത്തറിനെ കാണുന്നതെന്നും ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രാദേശിക സുരക്ഷ ശക്തിപ്പെടുത്തുന്നതിലും രാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യാപാര-നിക്ഷേപങ്ങള്‍ വിപുലപ്പെടുത്തുന്നതിലും വലിയ മുന്നേറ്റം കാഴ്ചവെക്കുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles