Current Date

Search
Close this search box.
Search
Close this search box.

തഫ്ഹീമുല്‍ ഖുര്‍ആന്‍ ക്വിസ് മത്സരം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കോഴിക്കോട്: തഫ്ഹീമുല്‍ ഖുര്‍ആനിന്റെ ആറാം വാള്യത്തെ അടിസ്ഥാനമാക്കി ജമാഅത്തെ ഇസ്ലാമി കേരള സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്രായ -ലിംഗ ഭേദമന്യേ ആര്‍ക്കും പങ്കെടുക്കാവുന്ന മത്സരത്തിന് 2018 ഡിസംബര്‍ 31 വരെ ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. ഓഫ്‌ലൈന്‍ ആയിട്ടാകും മത്സരം.

ജില്ലാ,മേഖല മത്സരങ്ങളില്‍ വിജയികളാകുന്നവരാണ് സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടുക. സംസ്ഥാന തലത്തിലെ മെഗാ ഫൈനല്‍ വിജയികള്‍ക്ക് ഒന്നാം സമ്മാനം 50,000 രൂപയും രണ്ടാം സമ്മാനം 30,000 രൂപയും മൂന്നാം സമ്മാനം 20,000 രൂപയുമാണെന്ന് സംഘാടകര്‍ അറിയിച്ചു.

മേഖലതല മത്സരം 2019 ഫെബ്രുവരി 17നും ജില്ലാതല മത്സരം ഫെബ്രുവരി 24നും മെഗാ ഫൈനല്‍ 2019 മാര്‍ച്ച് മൂന്നിനുമാണ് നടക്കുക. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് http://bit.do/ez8v4 ലിങ്ക് വഴി പേര് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9846873897.

Related Articles