Current Date

Search
Close this search box.
Search
Close this search box.

പതിനായിരങ്ങളെ ഇസ്‌ലാമിലേക്ക് അടുപ്പിച്ച സ്റ്റീഫന്‍ കോഹ് ഇനി ഓര്‍മ; നഷ്ടത്തിന്റെ വേദനയില്‍ ഇന്തോനേഷ്യ

ജകാര്‍ത്ത: ആക്ടിവിസ്റ്റും ഇസ്‌ലാമിക പ്രബോധകനുമായ സ്റ്റീഫന്‍ കോഹ് ഇന്ദ്ര വിബോവോ അന്തരിച്ച വാര്‍ത്തയാണ് ഇന്തോനേഷ്യയിലെ സമൂഹ മാധ്യമങ്ങളിപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത്. ഇന്തോനേഷ്യയിലെ ജാവ ദ്വീപിലെ സുറബായയില്‍ വെച്ച് വെള്ളിയാഴ്ച ഇശാ നമസ്‌കാരത്തിന് ശേഷമാണ് സ്റ്റീഫന്‍ കോഹ് അന്തരിച്ചത്. 41 വയസ്സായിരുന്നു. സാമൂഹികവും മതപരവുമായ ഒരു പരിപാടിക്ക് തയാറെടുക്കുകയായിരുന്നു സ്റ്റീഫന്‍ കോഹ് -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

സ്റ്റീഫിന്‍ കോഹ് അന്തരിച്ച വാര്‍ത്ത ഇന്തോനേഷ്യയിലെ വിവിധ സെലിബ്രിറ്റികള്‍ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു. കോഹിന്റെ മരണത്തില്‍ പീപ്പിള്‍സ് കണ്‍സള്‍ട്ടേറ്റീവ് അസംബ്ലിയുടെ വൈസ് പ്രസിഡന്റ് ഹിദായത്ത് നൂറ് വാഹിദ് അനുശോചനം അറിയിച്ചു. കോഹിന് സ്വര്‍ഗം ലഭിക്കാന്‍ പ്രാര്‍ഥിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

യുവത്വ കാലത്തിന്റെ തുടക്കത്തില്‍ ഇസ്‌ലാം ആശ്ലേഷിച്ച കോഹ് രാജ്യത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും സാമൂഹിക മാറ്റത്തില്‍ പങ്കാളിയായ നേതൃത്വങ്ങളില്‍ പ്രമുഖനായി അറിയപ്പെടുകയും ചെയ്തു.

സെന്‍ട്രല്‍ ജാവയിലെ ജോഗ്ജകാര്‍ത്തയിലെ ചൈനീസ് വംശജ കുടുംബത്തിലെ അംഗമാണ് സ്റ്റീഫന്‍ കോഹ്. ഇസ്‌ലാംമത വിശ്വാസികളെ ക്രിസ്തുമതത്തിലേക്ക് ക്ഷണിച്ചിരുന്ന കത്തോലിക്കനായിരുന്ന സ്റ്റീഫന്‍ കോഹ് 2000ല്‍ 19 വയസ്സുള്ളപ്പോഴാണ് ഇസ്‌ലാം സ്വീകരിക്കുന്നത്. ഇന്തോനേഷ്യയിലെ ഫെഡറേഷന്‍ ഓഫ് ചര്‍ച്ചസ് അസോസിയേഷന്‍ അംഗമായിരുന്നു കോഹിന്റെ പിതാവ്. ഇസ്‌ലാം ആശ്ലേഷിച്ചതറിഞ്ഞ പിതാവ് കോഹിനെ വീട്ടില്‍ നിന്ന് പുറത്താക്കുകയും, അനന്തരാവകാശം നിയമം മൂലം തടയുകയും ചെയ്തു.

പുതുതായി ഇസ്‌ലാം സ്വീകരിച്ച മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് 2003ലാണ് സ്റ്റീഫന്‍ കോഹ് “Indonesia Author” കേന്ദ്രം സ്ഥാപിക്കുന്നത്. പുതുതായി ഇസ്‌ലാം സ്വീകരിച്ചവര്‍ക്ക് ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടി സ്ഥാപിച്ച സ്ഥാപനമാണത്. 2015ല്‍ “Indonesia Author” കേന്ദ്രം 76 ശാഖകളായി പടര്‍ന്നു പന്തലിച്ചു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനഫലമായി 2005 മുതല്‍ 2020 വരെ ഇസ്‌ലാം സ്വീകരിച്ചവര്‍ 63000ത്തിലധികമാണെന്ന് കോഹ് 2020 ആഗസ്റ്റിലെ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. 15 വര്‍ഷത്തിനുള്ളില്‍ പതിനായിരങ്ങളെ ഇസ്‌ലാമിലേക്ക് അടുപ്പിച്ച പ്രബോധകനെയും സാമൂഹ്യപ്രവര്‍ത്തകനെയുമാണ് ഇന്തോനേഷ്യക്ക് നഷ്ടമായിരിക്കുന്നത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles