Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം ഐക്യദാര്‍ഢ്യം; തമിഴ് ‘മോട്ടിവേഷണല്‍ സ്പീക്കര്‍’ ഇസ്‌ലാം സ്വീകരിച്ചു

മക്ക: തമിഴ് മോട്ടിവേഷണല്‍ സ്പീക്കറും അധ്യാപികയുമായ ശബരിമല ജയകാന്തന്‍ ഇസ്‌ലാം സ്വീകരിച്ചു. വിശുദ്ധ കഅ്ബയില്‍ വെച്ച് ഇസ്‌ലാം ആശ്ലേഷിച്ചതായും ഫാത്തിമ ശബരിമല എന്ന പേര് സ്വീകരിച്ചതായും ശബരിമല ജയകാന്തന്‍ അറിയിക്കുകയായിരുന്നു.

ലോകത്ത് മുസ്‌ലിംകള്‍ക്കെതിരെ ഇത്രയധികം വിദ്വേഷം നടക്കുന്നത് എന്തുകൊണ്ടാണെന്ന് ഞാന്‍ സ്വയം ചോദിച്ചു. നിഷ്പക്ഷമായി ഞാന്‍ ഖുര്‍ആന്‍ വായിക്കാന്‍ തുടങ്ങി. അങ്ങനെ ഞാന്‍ സത്യം മനസ്സിലാക്കി. ഇപ്പോള്‍ ഞാന്‍ എന്നെക്കാള്‍ ഇസ്‌ലാമിനെ സ്‌നേഹിക്കുന്നു -ഫാത്തിമ പറഞ്ഞു.

മുസ്‌ലിമാവുകയെന്നത് പ്രത്യേക പദവിയും അന്തസ്സുമാണ്. മറ്റുള്ളവര്‍ക്ക് മുസ്‌ലിംകള്‍ ഖുര്‍ആന്‍ പരിചയപ്പെടുത്തുണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. അഴഗര്‍സാമി, കലൈയ്യരശി ദമ്പതികളുടെ മകളായി 1982 ഡിസംബര്‍ 26ന് മധുരയിലാണ് ശബരിമല ജയകാന്തന്റെ ജനനം. ജയകാന്തനെ വിവാഹം ചെയ്ത ശബരിമലക്ക് ജയചോളന്‍ എന്ന മകനുണ്ട്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles