Current Date

Search
Close this search box.
Search
Close this search box.

താലിബാന്‍ യാഥാര്‍ഥ്യമായി; ഭരണകൂട അംഗങ്ങളെ പ്രഖ്യാപിച്ചു

കാബൂള്‍: രാജ്യത്തെ പുതിയ സര്‍ക്കാര്‍ അംഗങ്ങളെ താലിബാന്‍ വക്താവ് ദബീഹുല്ല മുജാഹിദ് പ്രഖ്യാപിച്ചു. മുഹമ്മദ് ഹസന്‍ അഖുന്ദിന്റെ നേതൃത്വത്തില്‍ താലിബാന്‍ ആഴ്ചകള്‍ക്ക് ശേഷം പുതിയ അഫ്ഗാന്‍ ഭരണകൂടം യാഥാര്‍ഥ്യമാവുകയാണ്. അബ്ദുല്‍ ഗനി ബരാദാര്‍ ഉപ നേതാവായിരിക്കുമെന്നും ഹഖാനി ശൃംഖയുടെ സ്ഥാപകന്റെ പുത്രന്‍ സിറാജുദ്ധീന്‍ ഹഖാനിയെ അഭ്യന്തരമന്ത്രിയായി പ്രഖ്യാപിച്ചതായും താലിബാന്‍ മുഖ്യ വക്താവ് ദബീഹുല്ല മുജാഹിദ് ചൊവ്വാഴ്ച കാബൂളില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. താലിബാന്‍ സ്ഥാപകന്‍ മുല്ല ഉമറിന്റെ പുത്രന്‍ മുല്ല മുഹമ്മദ് യഅ്കൂബ് പ്രതിരോധ മന്ത്രിയായി നിയമിക്കപ്പെട്ടു. ഹിദായുത്തുല്ല ബദ്‌രി ധനകാര്യ മന്ത്രിയായിരിക്കും.

ആവശ്യമായ സര്‍ക്കാര്‍ ജോലികള്‍ നിര്‍വഹിക്കുന്നതിന് മന്ത്രസഭ പ്രഖ്യാപിക്കാനും നിയമനം നടത്താനും ഇസ്‌ലാമിക് എമിറേറ്റ്‌സ് തീരുമാനിച്ചതായി മുജാഹിദ് പറഞ്ഞു. പുതിയ ഇസ്‌ലാമിക് സര്‍ക്കാറിന്റെ ഭാഗമായി 33 അംഗങ്ങളെയാണ് താലിബാന്‍ വക്താവ് മുജാഹിദ് നിര്‍ദേശിച്ചിരിക്കുന്നത്. ശേഷിക്കുന്ന പദവിയിലേക്ക് ശ്രദ്ധാപൂര്‍വമായ ആലോചനക്ക് ശേഷം പ്രഖ്യാപനമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുജാഹിദ് പ്രഖ്യാപിച്ച പല ആളുകളും പഴയ മുഖങ്ങളാണെന്ന് അല്‍ജസീറ പ്രതിനിധി ചാള്‍സ് സ്ട്രാറ്റ്‌ഫോര്‍ഡ് കാബൂളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു.

Related Articles