Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന്‍ ഇപ്പോള്‍ സ്വാതന്ത്ര്യവും പരമാധികാരവുമുള്ള രാഷ്ട്രം -താലിബാന്‍

കാബൂള്‍: യു.എസ് സൈന്യം 20 വര്‍ഷത്തിന് ശേഷം അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങുന്നതിനെ സ്വാഗതം ചെയ്ത് താലിബാന്‍. യു.എസിന്റെ പിന്മാറ്റത്തെ ‘ചരിത്ര നിമിഷം’ എന്ന് താലിബാന്‍ വിശേഷിപ്പിച്ചു. അഫ്ഗാന്‍ ഇപ്പോള്‍ സ്വാതന്ത്ര്യവും പരമാധികാരവുമുള്ള രാജ്യമാണ്. വിജയം എല്ലാവരുടെയുമാണ് -ഹാമിദ് കര്‍സായി അന്താരാഷ്ട്ര വമാനത്താവളത്തില്‍ ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ താലിബാന്‍ വക്താവ് ദബീഹുല്ല മുജാഹിദ് പറഞ്ഞു.

ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ ഇപ്പോള്‍ സ്വാതന്ത്ര്യവും പരമാധികാരവുമുള്ള രാഷ്ട്രമാണെന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു സംശയവുമില്ല. സൈനിക നടപടിയിലൂടെ ലക്ഷ്യം അവര്‍ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. പാശ്ചാത്യ രാഷ്ട്രങ്ങളുമായി നയതന്ത്രബന്ധമുണ്ടാകും. നമ്മുടെ സ്വാതന്ത്ര്യവും ഇസ്‌ലാമിക മൂല്യങ്ങളും അഫ്ഗാനികള്‍ സംരിക്ഷിക്കും -അദ്ദേഹം പറഞ്ഞു.

Related Articles