Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ സമാധാനത്തിന് ഇറാന്‍,റഷ്യ,തുര്‍ക്കി പിന്തുണ

ദമസ്‌കസ്: യു.എന്നിന്റെ മധ്യസ്ഥതയില്‍ സിറിയയില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള നീക്കത്തിന് ഇറാന്‍,റഷ്യ,തുര്‍ക്കി എന്നീ രാജ്യങ്ങളുടെ പിന്തുണ. രാജ്യത്ത് കഴിഞ്ഞ ഏഴു വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിച്ച് ഭരണം പുന:സ്ഥാപിക്കാനുള്ള നീക്കത്തിനാണ് മൂന്ന് രാജ്യങ്ങളിലെയും പ്രതിനിധികള്‍ എല്ലാ പിന്തുണയും അറിയിച്ചത്.

ഇതുമായി ബന്ധപ്പെട്ട് അടുത്ത വര്‍ഷമാദ്യത്തില്‍ നടത്തുന്ന സിറിയന്‍ ഭരണഘടന കമ്മിറ്റി യോഗത്തിനും പിന്തുണ അറിയിച്ചിട്ടുണ്ട്. ഇറാന്‍ വക്താവ് മുഹമ്മദ് ജവാദ് സാരിഫ്,തുര്‍ക്കി വക്താവ് മെവ്‌ലറ്റ് കാവുസോഗ്ലു,യു.എന്‍ വക്താവ് ഡി മിസ്റ്റുറ റഷ്യന്‍ വക്താവ് സെര്‍ജി ലാവ്‌റോവ് എന്നിവരാണ് ചൊവ്വാഴ്ച ജനീവയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയത്.

Related Articles