Current Date

Search
Close this search box.
Search
Close this search box.

ഇദ്‌ലിബ്: സിറിയന്‍ ഭരണകൂടം ഉപാധികളോടെ വെടിനിര്‍ത്തല്‍ അംഗീകരിച്ചു

ഇദ്‌ലിബ്: ഉപാധികളോടെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് സിറിയന്‍ ഭരണകൂടം. കഴിഞ്ഞ ദിവസം സിറിയന്‍ സര്‍ക്കാര്‍ സൈന്യം വ്യോമാക്രമണം രൂക്ഷമാക്കിയ വിമതരുടെ ശക്തികേന്ദ്രമായ ഇദ്‌ലിബില്‍ താല്‍ക്കാലികമായി രംഗം ശാന്തമാകാന്‍ ഇത് ഉപകരിച്ചേക്കും. മേഖലയില്‍ നിന്നും വിമത സൈന്യം എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്നും ആയുധങ്ങള്‍ ഉപേക്ഷിച്ച് ബഫര്‍ സോണില്‍ നിന്നും വിട്ടൊഴിഞ്ഞ് വെടിനിര്‍ത്തല്‍ അംഗീകരിക്കണമെന്നും സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.

സിറിയന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ സനയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് മില്യണ്‍ ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന ഇദ്‌ലിബിലെ വടക്കു പടിഞ്ഞാറന്‍ മേഖലകളില്‍ കഴിഞ്ഞയാഴ്ചകളില്‍ കനത്ത ബോംബിങ് ആണ് നടന്നിരുന്നത്. മേഖലയില്‍ തുര്‍ക്കി വിമതരെയും റഷ്യയും ഇറാനും സിറിയയെയുമാണ് പിന്തുണക്കുന്നത്.

Related Articles