Current Date

Search
Close this search box.
Search
Close this search box.

തന്റെ രാജ്യത്തെ കുട്ടികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് സിറിയയിലെ ‘ട്വിറ്റര്‍ ഗേള്‍’

അലപ്പോ: തന്റെ രാജ്യത്തെ കുട്ടികളെ രക്ഷിക്കാന്‍ അടിയന്തിര നടപടിയെടുക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും ലോകത്തോട് ആവശ്യപ്പെട്ട് സിറിയയില്‍ നിന്നുള്ള കൊച്ചുപെണ്‍കുട്ടി. ‘ട്വിറ്റര്‍ ഗേള്‍’ എന്നു വിശേഷിപ്പിക്കുന്ന ഒന്‍പതു വയസ്സുകാരി ബന അല്‍ ആബിദ് ആണ് ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. നേരത്തെ മൂന്നു വര്‍ഷം മുന്‍പ് യുദ്ധ കലുഷിതമായ അലപ്പോയില്‍ നിന്നുമുള്ള ട്വിറ്ററിലൂടെയാണ് ബന ലോകശ്രദ്ധയാകര്‍ഷിച്ചത്. ബനക്ക് ഇപ്പോള്‍ തുര്‍ക്കി പൗരത്വം നല്‍കിയിട്ടുണ്ട്.

തന്റെ മാതാപിതാക്കള്‍ക്കും രണ്ട് സഹോദരങ്ങള്‍ക്കുമൊപ്പം തുര്‍ക്കിയില്‍ കഴിയുന്ന ബന നേരത്തെ സിറിയയില്‍ താന്‍ നേരിട്ട ഭീകരതയും ദുരിതവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. യുദ്ധത്തിന് മുന്‍പ് വളരെ മികച്ച ഒരു ജീവിതമായിരുന്നു ഞങ്ങള്‍ക്ക് സിറിയയില്‍ ഉണ്ടായിരുന്നത്. അത് വളരെ സമാധാനപരമായിരുന്നു. എന്റെ കുടുംബവുമായി വളരെ സന്തോഷത്തിലാണ് ജീവിച്ചിരുന്നത്. എന്നാല്‍ യുദ്ധം ആരംഭിച്ചതോടെ എല്ലാം മാറിമറിഞ്ഞു. ഞാനോ എന്റെ കുടുംബത്തിലെ മറ്റാരെങ്കിലോ കൊല്ലപ്പെടുമോ എന്ന ഭയമായിരുന്നു പിന്നീട്. എന്റെ സുഹൃത്ത് യാസ്മിന്‍ കൊല്ലപ്പെട്ടു. പക്ഷേ എനിക്ക് ഇപ്പോഴും പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. അലപ്പോയിലെ ഉപരോധം അവസാനിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ തയാറാവണം. ഇപ്പോള്‍ അവിടെ വെള്ളവും ഭക്ഷണവും ഒന്നും തന്നെയില്ല. ബന പറയുന്നു.

Related Articles