Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ മിസൈല്‍ തകര്‍ത്തിട്ട് സിറിയന്‍ വ്യോമസേന

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിന് നേരെ വന്ന ഇസ്രായേലിന്റെ മിസൈലുകള്‍ തകര്‍ത്ത് സിറിയന്‍ വ്യോമസേന. വെള്ളിയാഴ്ച പുലര്‍ച്ചെ സിറിയന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് സന ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ബെയ്‌റൂതിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നാണ് ഇസ്രായേലിന്റെ ശത്രു മിസൈലുകള്‍ വ്യോമ ആക്രമണം ആരംഭിച്ചത്. ദമസ്‌കസിന്റെ പ്രാന്തപ്രദേശങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു മിസൈല്‍ വന്നത്. സിറിയന്‍ ടിവി വ്യോമ പ്രതിരോധ സേന ദമസ്‌കസ് നഗരത്തിന് മുകളിലൂടെ ലക്ഷ്യമിട്ട് വന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

ഞങ്ങളുടെ വ്യോമ പ്രതിരോധം ആക്രമണകാരികളുടെ മിസൈലുകളെ അഭിമുഖീകരിക്കുകയും അവയില്‍ ഭൂരിഭാഗവും വെടിവയ്ച്ച് തകര്‍ക്കുകയും ചെയ്തു, നഷ്ടം മെറ്റീരിയലില്‍ മാത്രമായി ഒതുങ്ങിയെന്നും സിറിയന്‍ സൈന്യം അറിയിച്ചു. സിറിയയിലെ സ്ഥിതിഗതികള്‍ വീക്ഷിക്കുന്ന യു.കെ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്.

2011 മുതല്‍ സിറിയയില്‍ ആരംഭിച്ച സംഘര്‍ഷത്തിനിടെ ഇസ്രായേല്‍ ഇത്തരത്തില്‍ നൂറുകണക്കിന് റോക്കറ്റുകളാണ് സിറിയയിലേക്ക് തൊടുത്തുവിട്ടത്. മിക്കതും സിറിയന്‍ സൈന്യം തകര്‍ക്കുകയായിരുന്നു.

Related Articles