Current Date

Search
Close this search box.
Search
Close this search box.

സുഷമ സ്വരാജ് ഒ.ഐ.സി സമ്മേളനത്തില്‍; വിട്ടു നിന്ന് പാകിസ്താന്‍

അബൂദാബി: ഇസ്‌ലാമിക് കോ ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (ഒ.ഐ.സി) സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പങ്കെടുത്ത് സംസാരിച്ചു. ഇന്ത്യയുടെ പോരാട്ടം ഏതെങ്കിലും മതങ്ങള്‍ക്കെതിരെയല്ല, തീവ്രവാദത്തിനെതിരെയാണെന്നും ഭീകരതയെ സഹായിക്കുന്ന രാജ്യങ്ങള്‍ അത് അവസാനിപ്പിക്കണമെന്നും സുഷമ സ്വരാജ് സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, ഇന്ത്യയെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ സമ്മേളനത്തില്‍ നിന്നും വിട്ടു നിന്നു. 57 അംഗരാഷ്ട്രങ്ങളുള്ള ഇസ്‌ലാമിക സഹകരണ സംഘടനയുടെ യോഗം അബൂദാബിയില്‍ വെച്ചാണ് നടക്കുന്നത്.

ഭീകരതക്ക് ഫണ്ട് നല്‍കുന്നവരെയും അഭയം നല്‍കുകയും പിന്തുണക്കുകയും ചെയ്യുന്നവരെയും എതിര്‍ക്കണം. ഭീകരത ജീവിതം തകര്‍ക്കുകയും സമൂഹത്തെ അസ്ഥിരപ്പെടുത്തകയും ചെയ്യും. പ്ലീനറി സെഷനില്‍ സംസാരിക്കവെ സുഷമ പറഞ്ഞു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിലേക്ക് ഇന്ത്യയെ അതിഥിയായി യു.എ.ഇ ക്ഷണിക്കുകയായിരുന്നു.

Related Articles