Current Date

Search
Close this search box.
Search
Close this search box.

ശൈഖ് സായിദിന്റെ മകന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു

അബൂദബി: രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ മകനും പ്രസിഡന്റ് ശൈഖ് ഖലീഫയുടെ സഹോദരനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ (63) അന്തരിച്ചു. മരണത്തെത്തുടര്‍ന്ന് യു.എ.ഇയുല്‍ മൂന്നു ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ദേശീയ പതാക താഴ്ത്തിക്കെട്ടും. വിനോദ പരിപാടികളും മാറ്റിവെച്ചിട്ടുണ്ട്. നിര്യാണത്തില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം, അബുദാബി കീരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

‘ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദിന്റെ മരണത്തില്‍ അല്‍ നഹ്യാന്‍ കുടുംബത്തിനും യുഎഇയിലെ ജനങ്ങള്‍ക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. യുഎഇയുടെ അവിഭാജ്യ ഘടകമാണ് സായിദിന്റെ മക്കള്‍. അവരുടെ സ്നേഹം എല്ലാ എമിറാറ്റികളുടെയും ഹൃദയത്തില്‍ ഉണ്ട്. യുഎഇയുടെ ഒരിക്കലും മറക്കാനാവാത്ത സ്ഥാപക പങ്കാളികളാണ് സായിദിന്റെ മക്കള്‍. അദ്ദേഹത്തിന്റെ ആത്മാവിന് അല്ലാഹു ശാന്തിയും സമാധാനവും നല്‍കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു’. ദുബൈ ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു.

Related Articles