Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍ അട്ടിമറി; നാല് മന്ത്രിമാരെ വിട്ടയക്കാന്‍ ഉത്തരവിട്ട് സൈന്യം

ഖാര്‍തൂം: നാല് സിവിലിയന്‍ മന്ത്രിമാരെ വിട്ടയക്കാന്‍ ഉത്തരവിട്ട് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍. കഴിഞ്ഞയാഴ്ചയിലെ സൈനിക അട്ടിമറിയെ തുടര്‍ന്ന് രാജ്യത്ത് പ്രതിഷേധം ശക്തമാണ്. ദേശീയ ടി.വിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്താപ്രക്ഷേപണ മന്ത്രി ഹാശിം ഹസ്സാബ് അര്‍റസൂല്‍, വാണിജ്യ മന്ത്രി അലി ജെദ്ദോ, വിവരാവകാശ മന്ത്രി ഹംസ ബലൂല്‍, യുവജന-കായിക മന്ത്രി യൂസുഫ് ആദം എന്നീ നാല് മന്ത്രിമാരെയാണ് വിട്ടയക്കാന്‍ ഉത്തരവിട്ടരിക്കുന്നത് ദേശീയ ടി.വി വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റ് ചെയ്ത മറ്റു പലരും കസ്റ്റഡിയില്‍ തുടരുകയാണ്.

പ്രധാനമന്ത്രി അബ്ദുല്ല ഹംദോകിനെ പുറത്താക്കുകയും, പ്രമുഖ സിവിലിയന്‍ രാഷ്ട്രീയ നേതാക്കളെ പിടിച്ചുവെക്കുകയും ചെയ്ത ഒക്ടോബര്‍ 25ലെ സൈനിക അട്ടിമറിയെ തുടര്‍ന്ന് രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് യു.എന്‍ നേതൃത്വം നല്‍കുന്നതിനിടെയാണ് സൈന്യം വിട്ടയക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles