Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍ അട്ടിമറി: പ്രധാനമന്ത്രിയെ സൈന്യം വിട്ടയച്ചു

ഖാര്‍തൂം: അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട സുഡാന്‍ പ്രധാനമന്ത്രി അബ്ദുല്ല ഹംദോകിനെ സൈന്യം വിട്ടയച്ചതായി അല്‍ജസീറ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. വീട്ടുതടങ്കലിലായിരുന്ന പ്രധാനമന്ത്രി അബ്ദുല്ല ഹംദോകിന് വീട്ടിലേക്ക് മടങ്ങാന്‍ സൈന്യം അനുമതി നല്‍കിയതായി അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.

ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ ഭരണ അട്ടിമറിക്കെതിരെ അന്താരാഷ്ട്ര വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഹംദോകിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും വിട്ടയച്ചിരിക്കുന്നത്. രാജ്യത്തിനുള്ള സഹായം നിര്‍ത്തിവെക്കുമെന്ന് യു.എസും, യൂറോപ്യന്‍ യൂണിയനും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹംദോകിനെ അടിയന്തരമായി വിട്ടയക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും ആവശ്യപ്പെട്ടിരുന്നു.

സുഡാന്‍ തലസ്ഥാനമായ ഖാര്‍തൂമിലെ വീട്ടില്‍ കനത്ത സുരക്ഷയിലാണ് ഹംദോകും ഭാര്യയുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles