Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍: അടിച്ചമര്‍ത്തല്‍ കടുപ്പിച്ച് സൈന്യം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ഖാര്‍തൂം: സുഡാന്‍ സുരക്ഷാ സൈന്യം വെടിയുതിര്‍ക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അഞ്ച് പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയും, പലയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സ്വതന്ത്ര മെഡിക്കല്‍ യൂണിയന്‍ അറിയിച്ചു.

വെടിയേറ്റ് നാല്‍ പേരും കണ്ണീര്‍ വാതക പ്രയോഗത്തിലൂടെ ഒരാളും തലസ്ഥാനമായ ഖാര്‍തൂമിലും ഇരട്ട നഗരമായ ഉമ്മുദര്‍മാനിലും കൊല്ലപ്പെട്ടതായി സുഡാന്‍ ഡോക്ടര്‍മാരുടെ കേന്ദ്ര കമ്മിറ്റി ശനിയാഴ്ച പറഞ്ഞു. വെടിയുതിര്‍ക്കുന്നത് ഉള്‍പ്പെടെ ശക്തമായ അടിച്ചമര്‍ത്തലാണ് സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധിക്കുന്ന സമരക്കാര്‍ നേരിടുന്നത്. പലര്‍ക്കും പരുക്ക് പറ്റിയതായും മെഡിക്കല്‍ യൂണിയന്‍ കൂട്ടിച്ചേര്‍ത്തു.

വെടിയേറ്റ് കൊല്ലപ്പെട്ടവരില്‍ 18ഉം 35ഉം വയസ്സും പ്രായമുള്ളവര്‍ ഉള്‍പ്പെടുന്നു. സുരക്ഷാ സൈന്യം ഉമ്മുദര്‍മാനിലെ ആശുപത്രിയില്‍ അതിക്രമിച്ച് കയറുകയും പരിക്ക് പറ്റിയ പലരെയും അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/KcaSUOBtFi97cUjnUYXVVV

Related Articles