Current Date

Search
Close this search box.
Search
Close this search box.

പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ട് സുഡാനില്‍ വീണ്ടും പ്രക്ഷോഭം

കാര്‍തൂം: കോവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെയും സുഡാനില്‍ ആയിരങ്ങള്‍ അണിനിരന്ന ജനകീയ പ്രക്ഷോഭം. ഭരണത്തില്‍ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ടാണ് ജനങ്ങള്‍ വീണ്ടും തെരുവിലിറങ്ങിയത്. ദീര്‍ഘകാലം ഏകാധിപത്യ ഭരണം നടത്തിയ ഉമര്‍ അല്‍ ബശീറിനെ അധികാരത്തില്‍ നിന്നും താഴെയിറക്കിയ ശേഷം പുതിയ സര്‍ക്കാര്ഡ അധികാരത്തിലേറിയിരന്നു. ജനാധിപത്യ രീതിയിലുള്ള ഭരണമാണ് ജനങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പുതിയ പരിവര്‍ത്തന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരാജയപ്പെടുകയായിരുന്നു. കൂടുതല്‍ ജനാധിപത്യ സിവിലിയന്‍ ഭരണം ആവശ്യപ്പെട്ടാണ് ഇപ്പോള്‍ ജനങ്ങള്‍ വീണ്ടും തെരുവിലിറങ്ങിയത്.

ചൊവ്വാഴ്ച തലസ്ഥാനമായ കാര്‍തൂമില്‍ നടന്ന റാലിയില്‍ സുഡാന്‍ പതാകയുമായി ആയിരങ്ങള്‍ അണിനിരന്നു. തുടര്‍ന്ന് പ്രധാന നഗരങ്ങളിലേക്കുള്ള റോഡും പാലങ്ങളും സര്‍ക്കാര്‍ അടച്ചു. പൊലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലിസ് ടിയര്‍ഗ്യാസും ലാത്തിയും പ്രയോഗിച്ചു. സമാനമായ പ്രക്ഷോഭ പരിപാടികള്‍ സുഡാനിലെ വിവിധ നഗരങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സുഡാനില്‍ നിലവിലെ സര്‍ക്കാരിനെതിരെ നേരത്തെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.

Related Articles