Current Date

Search
Close this search box.
Search
Close this search box.

പ്രക്ഷോഭമവസാനിക്കാതെ സുഡാന്‍: സര്‍ക്കാര്‍ വിരുദ്ധ സമരം രൂക്ഷം

കാര്‍തൂം: സുഡാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അവസാനിക്കുന്നില്ല. വിലക്കയറ്റത്തിനെതിരെ ആരംഭിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയായ കാര്‍തൂമില്‍ സുരക്ഷ സേനയുടെ വെടിയേറ്റ് ഒരു സമരാനുകൂലി കൊല്ലപ്പെട്ടു. രാജ്യത്തുടനീളം സമരം വ്യാപിച്ചിട്ടുണ്ട്. ഇതുവരെയായി 38 പേരാണ് കൊല്ലപ്പെട്ടത്.

പൊലിസിന്റെ വെടിവെപ്പിലും ടിയര്‍ ഗ്യാസ്,റബ്ബര്‍ ബുള്ളറ്റ് പ്രയോഗത്തിലും നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെയാണ് വെടിവെപ്പുണ്ടായത്.

മൂന്നു പതിറ്റാണ്ടായി രാജ്യത്ത് ഭരണം നടത്തുന്ന ഒമര്‍ അല്‍ ബാഷറിന്റെ ഭരണം അവസാനിപ്പിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യമാവശ്യപ്പെട്ട് സുഡാനിലെ ട്രേഡ് യൂണിയനുകളും സമരരംഗത്തുണ്ട്. വിലക്കയറ്റം തടയാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും ആവശ്യപ്പെട്ട് ആരംഭിച്ച പ്രക്ഷോഭം രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നു.

Related Articles