Current Date

Search
Close this search box.
Search
Close this search box.

യു.എസിന് 355 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി സുഡാന്‍

ഖാര്‍തൂം: യു.എസുമായി ധാരണയിലെത്തിയ കരാറിന്റെ അടിസ്ഥാനത്തില്‍ യു.എസിനെതിരായ ആക്രമണത്തിലെ ഇരകള്‍ക്ക് 335 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം സുഡാന്‍ നല്‍കിയതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ഭീകരവാദ കരിമ്പട്ടികയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ യു.എസ് പട്ടികയില്‍ നിന്ന് സുഡാന ഒഴിവാക്കിയ കരാറിന്റെ ഭാഗമായാണ് നഷ്ടപരിഹാരം നല്‍കിയിരിക്കുന്നത്.

സുഡാന്‍ നേതാവ് ഉമര്‍ അല്‍ ബശീറിന്റെ പിന്തുണയോടെ 1998ല്‍ അല്‍ഖാഇദ നടത്തിയ കെനിയയിലെയും താന്‍സാനിയയിലെയും യു.എസ് എംബസി ബോംബാക്രമണം ഉള്‍പ്പെടെയുള്ള ആക്രമണങ്ങളിലെ ഇരകള്‍ക്കും രക്ഷപ്പെട്ടവര്‍ക്കും സുഡാനിലെ താല്‍ക്കാലിക, സിവിലിയന്‍ പിന്തുണയുള്ള സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുകയായിരുന്നു -അല്‍ജസീറ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

Related Articles