Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍: സര്‍ക്കാരും വിമത വിഭാഗവും സമാധാന ചര്‍ച്ചക്ക് ധാരണയായി

ഖാര്‍തൂം: മാസങ്ങളായുള്ള അനിശ്ചിതത്വത്തിനൊടുവില്‍ സുഡാന്‍ സര്‍ക്കാറും പ്രധാന വിമത വിഭാഗമായ എസ്.പി.എല്‍.എം-എന്നും (Sudan’s People Liberation Movement-North) സമാധാന ചര്‍ച്ചക്ക് ധാരണയിലെത്തിയതായി അല്‍ജസീറ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ദീര്‍ഘകാലം സുഡാന്‍ ഭരിച്ചിരുന്ന ഉമര്‍ അല്‍ ബശീര്‍ 2019ല്‍ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് അധികാരത്തില്‍ വന്ന താല്‍ക്കാലിക ഭരണകൂടവുമായി സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടില്ലാത്ത രണ്ട് വിഭാഗങ്ങളിലൊന്നാണ് അബ്ദുല്‍ അസീസ് അല്‍ഹിലു നയിക്കുന്ന എസ്.പി.എല്‍.എം-എന്‍.

സായുധ സേനയുടെ ഏകീകരണം, മത സ്വാതന്ത്ര്യമുള്ള ജനാധിപത്യ-മതേതര രാഷ്ട്രത്തിന്റെ സ്ഥാപനം എന്നിവയുള്‍പ്പെടുന്ന മുന്‍ഗനകളെ അടിസ്ഥാനമാക്കിയുള്ള ഉടമ്പടിയില്‍ ദക്ഷിണ സുഡാന്‍ തലസ്ഥാനമായ ജുബയില്‍ വിമത വിഭാഗം ഞായറാഴ്ച ഒപ്പുവെക്കുകയായിരുന്നു.

Related Articles