Current Date

Search
Close this search box.
Search
Close this search box.

സുഡാന് 14 ബില്യണ്‍ ഡോളര്‍ കടാശ്വാസവുമായി പാരിസ് ക്ലബ്

ഖാര്‍തൂം: ദാരിദ്ര നിര്‍മാര്‍ജനത്തിന് വേണ്ടിയുള്ള രാജ്യത്തിന്റെ സാമ്പത്തിക പരിഷ്‌കരണവും, ശ്രമങ്ങളും പ്രശംസിച്ച് സുഡാന്റെ 14 ബില്യണ്‍ ഡോളര്‍ അന്താരാഷ്ട്ര കടം റദ്ദാക്കുമെന്ന് കടം നല്‍കിയ രാഷ്ട്രങ്ങള്‍ വ്യക്തമാക്കി. സുഡാന്റെ ശേഷിക്കുന്ന 9.4 ബില്യണ്‍ കടം പുനര്‍ക്രമീകരിച്ചതായി പാരിസ് ക്ലബ് വെള്ളിയാഴ്ച പ്രസ്താവനയില്‍ വ്യക്തമാക്കുകയായിരുന്നു. ഭാവിയില്‍ കൂടുതല്‍ കടാശ്വാസം അനുവദിക്കുന്നതായിരിക്കും.

സുഡാന്റെ മൊത്തം കടം 70 ബില്യണ്‍ ഡോളറാണ്. കടം നല്‍കിയ ഇതര രാഷ്ട്രങ്ങളോട് സമാന രീതിയില്‍ കടാശ്വാസം നല്‍കണമെന്ന് ആവശ്യമുള്ള സര്‍ക്കാറുകള്‍ക്ക് വായ്പ നല്‍കുന്ന 22 രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ പാരിസ് ക്ലബ് ആവശ്യപ്പെട്ടു.

ജനതയുടെ ഈ പുരോഗതിയില്‍ സുഡാന്‍ ധനകാര്യ മന്ത്രി ഗ്രബ്രിയേല്‍ ഇബ്‌റാഹീം ഫേസ്ബുക്ക് പേജില്‍ അഭിനന്ദനം അറിയിച്ചു. കടം നല്‍കുന്ന പാരിസ് ക്ലബിന് പുറത്തുള്ള ഇതര രാഷ്ട്രങ്ങളോട് സമാനമായോ മികച്ച രീതിയിലോ കരാറിലെത്തുമെന്ന് അദ്ദേഹം കുറിച്ചു. കഴിഞ്ഞ മാസം 1.4 ബില്യണ്‍ ഡോളറിന്റെ കടാശ്വാസ പദ്ധതി സുഡാന് അന്താരാഷ്ട്ര നാണയ നിധി പ്രഖ്യാപിച്ചതിന് ശേഷമാണ് വെള്ളിയാഴ്ചയിലെ പ്രഖ്യാപനം വന്നിരിക്കുന്നത്. രാജ്യത്തെ ഇടക്കാല നേതൃത്തിന് പിന്തുണ നല്‍കുന്നതിനും, തകര്‍ന്ന സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിനുമായി ഫ്രാന്‍സ് 5 ബില്യണ്‍ ഡോളര്‍ കടം എഴുതിതള്ളിയിരുന്നു.

Related Articles