Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍: സൈനിക മേധാവി പുതിയ ഭരണ സമിതിയെ നിയമിച്ചു

ഖാര്‍തൂം: സൈനിക മേധാവി ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ പുതിയ പരമാധികാര ഭരണസമിതിയെ നിയമിച്ചു. സിവിലിയന്‍ ഭരണത്തിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുന്ന പ്രധാന ബ്ലോക്കിലെ പ്രതിനിധികളെ ഒഴിവാക്കിയാണ് പുതിയ നിയമനം. കഴിഞ്ഞ മാസം സൈനിക അട്ടിമറിയിലൂടെ പരിവര്‍ത്തന സര്‍ക്കാറിനെ സൈന്യം പുറത്താക്കിയിരുന്നു.

അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ ഭരണ സമിതിയുടെ തലവനായും, അര്‍ധസൈനിക ദ്രുതകര്‍മ സേനയുടെ നേതാവ് ഹെമീറ്റി എന്ന അറിയപ്പെടുന്ന മുഹമ്മദ് ഹംദാന്‍ ദാഗ്ലോ ഡെപ്യൂട്ടിയായും സ്ഥാനത്ത് തുടരുമെന്ന് ദേശീയ ടി.വി. വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

സൈനിക മേധാവിയുടെ നീക്കത്തിനെതിരെ സുഡാന്‍ തലസ്ഥാനമായ ഖാര്‍തൂമിന്റെ കിഴക്ക് ഭാഗത്ത് പ്രതിഷേധിച്ചവര്‍ റോഡുകള്‍ തടയുകയും ടയറുകള്‍ കത്തിക്കുകയും ചെയ്തു. പല ഭാഗത്തും പ്രതിഷേധങ്ങള്‍ നടന്നു -അല്‍ജസീറ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/KcaSUOBtFi97cUjnUYXVVV

Related Articles