Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യ മുസ്‌ലിംകള്‍ക്കെതിരെയുള്ള കൂട്ടക്കൊല അവസാനിപ്പിക്കണം: ഇറാന്‍

തെഹ്‌റാന്‍: ഇന്ത്യയില്‍ നടക്കുന്ന വര്‍ഗ്ഗീയ കലാപങ്ങളില്‍ ശക്തമായ പ്രതിഷേധവുമായി വീണ്ടും ഇറാന്‍ രംഗത്ത്. തീവ്ര ഹിന്ദുത്വ വാദികളെ ഇന്ത്യ നേരിടണമെന്നും ഇന്ത്യയിലെ മുസ്ലിം കൂട്ടക്കൊല അവസാനിപ്പിക്കണമെന്നുമാണ് കഴിഞ്ഞ ദിവസം ഇറാന്‍ പരമോന്നത നേതാവ് ആയതുള്ള അലി ഖാംനഈ പറഞ്ഞത്. നേരത്തെ ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് മുഹമ്മദ് സാരിഫും ഡല്‍ഹി അതിക്രമങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം, സി.എ.എ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതില്‍ വിദേശരാജ്യങ്ങള്‍ ഇടപെടേണ്ടെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

ഇതിനോടകം ഔദ്യോഗികമായ 53 മരണം റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹി വംശീയ കലാപത്തിനെതിരെ പ്രതികരണങ്ങളുമായി ലോകരാജ്യങ്ങളും യു.എന്‍ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളഉം രംഗത്തുവന്നിരുന്നു. ലോകമാധ്യമങ്ങളില്‍ കലാപം വാര്‍ത്തയാവുകയും ചെയ്തിരുന്നു. ഇതെല്ലാം ഇന്ത്യന്‍ ഭരണകൂടത്തിന് അന്താരാഷ്ട്ര തലത്തില്‍ നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്.

Related Articles