Current Date

Search
Close this search box.
Search
Close this search box.

ബഹിഷ്‌കരണത്തില്‍ വീണ്ടും തകര്‍ന്നടിഞ്ഞ് സ്റ്റാര്‍ബക്‌സ്.

വാഷിങ്ടണ്‍: ആഗോള കുത്തക കമ്പനിയായ സ്റ്റാര്‍ബക്‌സ് ആയിരക്കണക്കിന് ജീവനക്കാരെ വീണ്ടും പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. ഇസ്രായേല്‍ ഗസ്സയില്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയില്‍ പ്രതിഷേധിച്ച് ആഗോള തലത്തില്‍ തന്നെ രൂപപ്പെട്ട ബഹിഷ്‌കരണാഹ്വാനങ്ങളെ തുടര്‍ന്ന് മക്‌ഡൊണാള്‍ഡ്,സ്റ്റാര്‍ബക്‌സ് തുടങ്ങിയ ഇസ്രായേല്‍ അനുകൂല കുത്തക കമ്പനികള്‍ നേരത്തെ തന്നെ പ്രതിസന്ധിയിലായിരുന്നു.

‘കഴിഞ്ഞ ആറ് മാസക്കാലമായി തുടരുന്ന പ്രതിസന്ധി മൂലം കമ്പനിയില്‍ ചില കനത്ത നടപടികള്‍ കൈകൊള്ളാന്‍ നാം നിര്‍ബന്ധിതരായിരിക്കുകയാണ്. വടക്കന്‍ ആഫ്രിക്കയിലെയും മിഡിലീസ്റ്റിലെയും കുറച്ചധികം ജീവനക്കാരെ നാം പിരിച്ചുവിടുകയാണ്’. ജീവനക്കാരെ പിരിച്ചുവിടുന്നതിനെ കുറിച്ച്  പുറത്തുവിട്ട പ്രസ്താവനയില്‍ സ്റ്റാര്‍ബക്‌സ്  പ്രതികരിച്ചു. അതോടൊപ്പം തന്നെ, പിരിഞ്ഞു പോവുന്ന ജീവനക്കാര്‍ക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ നല്‍കുമെന്നും കമ്പനി പറയുന്നുണ്ട്.

Related Articles