Current Date

Search
Close this search box.
Search
Close this search box.

ലോകത്ത് ഭീകരവാദത്തിന്റെ പ്രധാന കാരണം ഇസ്രായേല്‍: മലേഷ്യന്‍ പ്രധാനമന്ത്രി

അങ്കാറ: ലോകത്ത് ഭീകരവാദം ഉത്പാദിപ്പിക്കുന്നതിന്റെ പ്രധാന കാരണക്കാര്‍ ഇസ്രായേല്‍ ആണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് പറഞ്ഞു. ഫലസ്തീന്‍ പ്രദേശങ്ങള്‍ നിയമവിരുദ്ധമായി ഇസ്രായേല്‍ കൈയേറുന്നതാണ് ഫലസ്തീനിലെ അധിനിവേശമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തുര്‍ക്കിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ന്യൂസ് ഏജന്‍സിയായ അനദോലു ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഔദ്യോഗിക സന്ദര്‍ശനത്തിനായി തുര്‍ക്കിയിലെത്തിയതായിരുന്നു അദ്ദേഹം. ഭീകരതയുടെ കാരണങ്ങള്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് അവസാനിപ്പിക്കാന്‍ പ്രയാസമാണ്.

ഞങ്ങള്‍ എല്ലായിപ്പോഴും ഊന്നിപ്പറയുന്ന വിഷയമാണ് തീവ്രവാദത്തിന്റെ കാരണങ്ങള്‍. ഇന്ന് മുസ്‌ലിംകള്‍ക്കൊപ്പം ചേര്‍ത്ത് ഭീകരതയെ കുറ്റപ്പെടുത്താനാണ് എല്ലാവരും ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ എല്ലാവരും യോജിക്കുന്നു-മഹാതീര്‍ പറഞ്ഞു. ഫലസ്തീനികള്‍ക്ക് അവരുടെ ഭൂമിയിലേക്ക് തിരികെ വരാനും അവരുടെ ഭൂമിയും സ്വത്തുക്കളും തിരിച്ചു നല്‍കാനും ഇസ്രായേല്‍ ഭരണകൂടം അവസരം നല്‍കണമെന്നും അല്ലെങ്കില്‍ ഫലസ്തീന്‍ ഭൂമിയില്‍ നടത്തുന്ന അനധികൃത കൈയേറ്റം അവസാനിപ്പിക്കാന്‍ എങ്കിലും നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles