Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്, ജോര്‍ദാന്‍, ഇറാഖ് പ്രതിനിധികളുടെ സംയുക്ത ചര്‍ച്ച

കൈറോ: ഈജിപ്ത്, ജോര്‍ദാന്‍, ഇറാഖ് എന്നീ രാഷ്ട്രങ്ങളിലെ ഉന്നത പ്രതിനിധികള്‍ കൈറോവില്‍ വെച്ച് സംയുക്ത ചര്‍ച്ച നടത്തുന്നു. മേഖലയിലെ പുരോഗതി ലക്ഷ്യം വെച്ചാണ് ത്രിരാഷ്ട്ര പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നതെന്ന് ഈജിപ്ത് ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഇറാഖ് വിദേശകാര്യ മന്ത്രി ഫുആദ് ഹുസൈന്‍, ജോര്‍ദാനിയന്‍ വിദേശകാര്യ മന്ത്രി അയ്മന്‍ സഫാദി എന്നിവരെ ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ഷൗകരി സ്വീകകരിച്ചു.

അറബ് സഹകരണം ശക്തിപ്പെടുത്താനും ത്രിരാഷ്ട്ര സഹകരണത്തിനുള്ള ചട്ടക്കൂടുകള്‍ ഉണ്ടാക്കി മുന്നോട്ടുപോകാനുമാണ് ചര്‍ച്ച നടത്തുന്നതെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി ഷൗകരി പറഞ്ഞു.

മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് രാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുമെന്നും പ്രത്യേകിച്ചും ഫലസ്തീന്‍ സമാധാന പ്രക്രിയ, സിറിയ, യെമന്‍, ലിബിയ എന്നിവിടങ്ങളിലെ സാഹചര്യങ്ങള്‍ വിശദമായി വിശകലനം ചെയ്യുമെന്നും ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Related Articles