Current Date

Search
Close this search box.
Search
Close this search box.

സുഹൈബ് സി.ടി സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്, തൗഫീഖ് കെ.പി ജനറല്‍ സെക്രട്ടറി

മലപ്പുറം: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് 2023-24 കാലയളവിലേക്കുള്ള സംസ്ഥാന പ്രസിഡന്റായി സുഹൈബ് സി.ടിയെ തെരഞ്ഞെടുത്തു.
ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ് ലാമിയയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മലപ്പുറം വളാഞ്ചേരി സ്വദേശിയാണ്.

മലപ്പുറം മമ്പാട് സ്വദേശിയായ തൗഫീഖ് കെ.പിയാണ് ജനറല്‍ സെക്രട്ടറി. ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ് ലാമിയയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം അലിഗഢ് മുസ് ലിം  യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ് ലാമിക് ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

ജുമൈല്‍ പി.പി ,ഷബീര്‍ സി.കെ, ഫാരിസ് ഒ.കെ, തന്‍സീര്‍ ലത്തീഫ്, അസ്ലം അലി എസ്, ഡോ.നിഷാദ് കുന്നക്കാവ്, സാലിഹ് ടിപി എന്നിവരാണ് മറ്റു സെക്രട്ടറിമാര്‍. അംജദ് അലി ഇ.എം, അന്‍വര്‍ സ്വലാഹുദ്ദീന്‍, റഷാദ് വി.പി എന്നിവര സെക്രട്ടറിയേറ്റ് അംഗങ്ങളായും തെരഞ്ഞെടുത്തു.

ഡോ. നഹാസ് മാള, ഷാഹിന്‍ സി.എസ്, അബ്ദുല്‍ ബാസിത് ഉമര്‍, ഡോ. മിസ്അബ് ഇരിക്കൂര്‍, ഷംസീര്‍ ഇബ്രാഹീം, പി.ബി.എം ഫര്‍മീസ്സ, ജീദ് പി.എം, അഷ്റഫ് കെ.കെ
സംസ്ഥാന സമിതി അംഗങ്ങളായും  തെരഞ്ഞെടുത്തു. പെരുമ്പിലാവ് അന്‍സാര്‍ കാമ്പസില്‍ വെച്ച് നടന്ന തിരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ് ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ് മാന്‍ എന്നിവര്‍  നേതൃത്വം വഹിച്ചു.

Related Articles