Current Date

Search
Close this search box.
Search
Close this search box.

മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മലപ്പുറം: മുസ്ലിംകള്‍ക്കെതിരെ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി വിദ്വേഷ-വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകനെ പൊലിസ് അറസ്റ്റ് ചെയ്തു. ബൈജു പൂക്കോട്ടുംപാടം എന്നയാളെയാണ് കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ പൊലീസ് പിടികൂടിയത്. ഇയാള്‍ സജീവ സംഘ്പരിവാര്‍ പ്രവര്‍ത്തകനാണ്. പൊലിസ് ഇയാളെ റൗഡി ലിസ്റ്റില്‍ ഉള്‍പെടുത്തുകയും ചെയ്തിട്ടുണ്ട്.

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും കലാപ ആഹ്വാനവും നടത്തിയ ഇദ്ദേഹത്തിനെതിരെ ഐ.പി.സി 153 എ പ്രകാരമാണ് കേസ് എടുത്തത്. മുസ്‌ലിം യുവാവ് വെജിറ്റേറിയന്‍ ഹോട്ടല്‍ നടത്തുന്നതിനെതിരെയാണ് ബൈജു യൂട്യൂബിലൂടെ വ്യാജ പ്രചാരണവും വര്‍ഗീയതയും പ്രചരിപ്പിച്ചത്.

വര്‍ഗീയ വിദ്വേഷ പ്രചാരണം, പട്ടികജാതി അതിക്രമം, മാനഭംഗം തുടങ്ങി വിവിധ വകുപ്പുകളില്‍ ബൈജുവിന് എതിരെ മലപ്പുറം, കോഴിക്കോട് പൊലീസ് സ്റ്റേഷനുകളില്‍ നേരത്തെ കേസുകളുണ്ട്.

മുസ്‌ലിംകള്‍ കഫവും തുപ്പലും ഉള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും മലപ്പുറത്ത് നിരവധി തീവ്രവാദികളെ സൃഷ്ടിച്ചിട്ടുണ്ട് എന്നിങ്ങനെ നിരവധി വര്‍ഗീയ പരാമര്‍ശങ്ങള്‍ ആണ് വീഡിയോയിലുള്ളത്.

പാകിസ്താന്‍ ചിന്താഗതിയുള്ള നിരവധി തീവ്രവാദികളെ സൃഷ്ടിച്ച നാടാണ് മലപ്പുറം ‘തുപ്പല്‍ ഫുഡ് ‘മാണ്ട’, ഗണപതിക്ക് നിവേദിച്ച വെജിറ്റേറിയന്‍ മതി, മലപ്പുറം മുസ്‌ലിംകള്‍ രംഗത്ത്’; എന്ന തലക്കെട്ടിലാണ് വീഡിയോ പ്രസിദ്ധീകരിച്ചത്. ചാണക്യ ന്യൂസ് ടി.വി, ന്യൂസ് കഫേ ടിവി എന്നീ ചാനലിലൂടെയാണ് ബൈജു പൂക്കോട്ടുംപാടം ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്.

Related Articles