Current Date

Search
Close this search box.
Search
Close this search box.

വിവേചനത്തിന്റെ യൂണിഫോം പ്രൊവിഡന്‍സ് അഴിച്ചുവെക്കണം: എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: കോഴിക്കോട് പ്രൊവിഡന്‍സ് കോളേജിലെ ഹിജാബ് വിലക്കിനെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി. വിവേചനത്തിന്റെ യൂണിഫോം പ്രൊവിഡന്‍സ് അഴിച്ചുവെക്കണമെന്നാണ് എസ്.കെ.എസ്.എസ്.എഫിന്റെ ഫ്രൈഡേ മെസേജില്‍ പറയുന്നത്.

യൂണിഫോം വേണം അത് പക്ഷേ ചില പ്രത്യേക മത ചിഹ്നങ്ങളെയും വേഷങ്ങളെയും ഏകപക്ഷീയമായി ഇല്ലാതാക്കാനുള്ള ആയുധമാക്കി മാറ്റരുത്. ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിക്ക് ടി.സി വാങ്ങേണ്ടി വന്നത് കേരളത്തിന് നാണക്കേടാണ്. തുല്യാവകാശ ബോധം പകരുന്നതിന് പകരം വിദ്യാര്‍ത്ഥികളുടെ മൗലികമായ അവകാശങ്ങള്‍ ഹനിക്കാനും മതപരമായ വിവേചനം കാണിക്കാനുമാണെങ്കില്‍ അതെങ്ങനെ യൂണിഫോമാകും ? പ്രോവിഡന്‍സ് പോലുള്ള പൊതുവിദ്യാലയങ്ങള്‍ അവരവരുടെ സ്വാധീനമനുസരിച്ച് തോന്നുന്ന വിധം പക്ഷപാതപരമായി അടിച്ചേല്‍പിക്കുന്നത് യൂണിഫോമായി അംഗീകരിക്കാനാവില്ല. പൊതുസ്ഥാപനങ്ങള്‍ സ്വകാര്യ സ്വത്തായി കൈകാര്യം ചെയ്യുന്നവര്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ റദ്ദ് ചെയ്യണമെന്നും എസ്.കെ.എസ്.എസ്.എഫ് പറഞ്ഞു.

Related Articles