Current Date

Search
Close this search box.
Search
Close this search box.

ബാബരി വിധി ജനാധിപത്യത്തിലെ നീതി സങ്കല്‍പത്തെ അട്ടിമറിക്കുന്നത്: ഡോ. എസ്.ക്യു.ആര്‍ ഇല്ല്യാസ്

തിരൂര്‍: ബാബരി വിധി ജനാധിപത്യത്തിലെ നീതി സങ്കല്‍പത്തെ അട്ടിമറിക്കുന്നതാണെന്ന് ബാബരി മസ്ജിദ് കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനറും, വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റുമായ ഡോ. എസ്.ക്യു.ആര്‍ ഇല്യാസ് പറഞ്ഞു. ‘ഇസ്ലാമോഫോബിയ ചെറുക്കുക’ എന്ന പ്രമേയത്തില്‍ എസ്.ഐ.ഒ മലപ്പുറം ജില്ല കമ്മിറ്റി തിരൂര്‍ വാഗണ്‍ കൂട്ടക്കൊല ചത്വരത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വഖഫ് ഭൂമിയിലല്ലാതെ പള്ളി വേണ്ടതില്ല എന്നതാണ് പണ്ഡിതന്മാരും നിയമവിദഗ്ദ്ധരും പ്രഖ്യാപിച്ചിട്ടുള്ളത്.

ശബരിമല വിഷയത്തിലുള്ള തീരുമാനങ്ങളെ പുനരാലോചിക്കുവാന്‍ സന്നദ്ധരായ സുപ്രീം കോടതി ബാബരി വിഷയത്തിലും പുനരാലോചനക്ക് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഹാസ് മാള മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജെ.എന്‍.യു സ്റ്റുഡന്റ്‌സ് ലീഡര്‍ വസീം ആര്‍.എസ്, എച്ച്.സി.യു സ്റ്റുഡന്റ്‌സ് ലീഡര്‍ ജിയാദ് ഹുസൈന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

രാജീവ്ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സ്റ്റേറ്റ് ഇന്‍ ചാര്‍ജ് അനൂപ് വി.ആര്‍, സാമൂഹിക പ്രവര്‍ത്തകന്‍ റാസിഖ് റഹീം, ജി.ഐ.ഒ സംസ്ഥാന സമിതിയംഗം ഷമീമ സക്കീര്‍, ജമാഅത്തെ ഇസ്ലാമി കേരള ശൂറാ അംഗം അബ്ദുല്‍ ഹക്കീം നദ്‌വി, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് സലീം മമ്പാട് എന്നിവര്‍ സംസാരിച്ചു. നിനാല്‍ സാദിഖ് ഖിറാഅത്ത് നടത്തി. വി.പി റഷാദ്, സി ജവാദ് എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. എസ്.ഐ.ഒ മലപ്പുറം ജില്ല പ്രസിഡന്റ് അബ്ദുല്‍ ബാസിത്ത് എ.കെ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ വാഹിദ് ചുള്ളിപ്പാറ നന്ദിയും പറഞ്ഞു.

Related Articles