Current Date

Search
Close this search box.
Search
Close this search box.

സിഖ് കൂട്ടക്കൊല: വിധി മുസ്‌ലിം സംഘടനകള്‍ സ്വഗതം ചെയ്തു

ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച ഡല്‍ഹി ഹൈക്കോടതി വിധിയെ വിവിധ മുസ്‌ലിം സംഘടനകള്‍ സ്വാഗതം ചെയ്തു. കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിനെ ശിക്ഷിച്ച കോടതി വിധിയെ അഖിലേന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറ പ്രസിഡന്റ് നവയ്ദ് ഹാമിദ് സ്വാഗതം ചെയ്തു.

വംശഹത്യക്കെതിരെ പാര്‍ലമെന്റ് നിയമം പാസാക്കണമെന്നും ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കിയ മുസഫര്‍ നഗര്‍,ഗുജറാത്ത്,മുംബൈ കലാപങ്ങളെക്കുറിച്ച് വിധിയില്‍ പ്രസ്താവിച്ചത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. സിഖ് കലാപത്തിന് പിന്നിലും ശക്തരായ രാഷ്ട്രീയക്കാരാണെന്നും ബാബരി മസ്ജിദ് തകര്‍ത്തതിന് പിന്നിലും ഗുജറാത്ത് കലാപത്തിലും ഇതു തന്നെയാണ് അവസഥയെന്നും മുസ്ലിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ.തസ്ലീം റഹ്മാനി പറഞ്ഞു. എന്നാല്‍ ഇത്തരം കേസുകളില്‍ നിയമപോരാട്ടം നടത്താന്‍ മുസ്‌ലിം സമുദായത്തിനായില്ല. നിരന്തര നിയമപോരാട്ടത്തിലൂടെയാണ് സിഖ് സമുദായത്തിന് നീതി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Related Articles