Current Date

Search
Close this search box.
Search
Close this search box.

കുവൈത്ത് കിരീടാവകാശിയായി മിഷാല്‍ അല്‍ സബാഹ് സത്യപ്രതിജ്ഞ ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ കിരീടാവകാശിയായി ഷെയ്ഖ് മിഷാല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വ്യാഴാഴ്ച കുവൈത്ത് പാര്‍ലമെന്റ് മിഷാലിനെ കിരീടാവകാശിയായി ഏകകണ്ഡമായി തെരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് പുതിയ അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹ് മിഷാല്‍ അല്‍ സബാഹിനെ കിരീടാവകാശിയായി നാമനിര്‍ദേശം ചെയ്തത്. വോട്ടെടുപ്പിന് പിന്നാലെ പാര്‍ലമെന്റിലെത്തിയ മിഷാല്‍ അമീറിനും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയായിരുന്നു. രാജ്യത്ത് ജനാധിപത്യവും സമാധാനവും കൊണ്ടുവരാന്‍ പ്രതിജ്ഞാബദ്ധനായിരിക്കുമെന്ന് സത്യപ്രതിജ്ഞക്കു ശേഷം മിഷാല്‍ പറഞ്ഞു.

നിലവില്‍ ദേശീയ സൈന്യത്തിന്റെ ഡെപ്യൂട്ടി തലവന്‍ ആയ മിഷാലിനെ കൂടുതല്‍ ഉത്തരവാദിത്വം നല്‍കുകയാണ് പുതിയ പദവിയിലൂടെ. ഇദ്ദേഹത്തിന് ഭരണരംഗത്തുള്ള കഴിവ് മുന്‍നിര്‍ത്തി അമീറിന്റെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ മിഷാലിന് നല്‍കിയേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുണ്ട്.

നേരത്തെ കുവൈത്ത് രാജകുടുംബാംഗത്തിലെ രണ്ട് പേര്‍ മിഷാലിനെ കിരീടവകാശിയായി പിന്തുണച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാസം അന്തരിച്ച കുവൈത്ത് അമീറായിരുന്ന ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ പിന്‍ഗാമിയായി ശെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹ് കഴിഞ്ഞ 30നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നത്.

Related Articles