Current Date

Search
Close this search box.
Search
Close this search box.

ജയിലില്‍ കയ്യേറ്റത്തിനിരയായി, തീവ്രവാദിയെന്ന് വിളിച്ചു: ഷര്‍ജീല്‍ ഇമാം

ന്യൂഡല്‍ഹി: ജയിലില്‍ വെച്ച് താന്‍ കയ്യേറ്റത്തിനിരയാവുകയും തന്നെ തീവ്രവാദിയെന്ന് വിളിക്കുകയും ചെയ്‌തെന്ന് യു.എ.പി.എ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ജെ.എന്‍.യു സ്റ്റുഡന്റ് ആക്റ്റിവിസ്റ്റ് ഷര്‍ജീല്‍ ഇമാം.

തീഹാര്‍ ജയിലില്‍ വെച്ച് കുറ്റവാളികള്‍ തന്നെ ആക്രമിച്ചുവെന്നും ജൂണ്‍ 30 ന് സെല്ലിനുള്ളില്‍ നടത്തിയ പരിശോധനയില്‍ തീവ്രവാദിയെന്ന് വിളിച്ചെന്നുമാണ് ഇമാം ആരോപിച്ചത്. ഡല്‍ഹി വംശഹത്യയുടെ ഗൂഢാലോചന കേസില്‍ ഹാജരാക്കുന്നതിനായി തിങ്കളാഴ്ച കര്‍ക്കര്‍ദൂമ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

കോടതിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പീഡന വിവരം വെളിപ്പെടുത്തിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും സഹോദരനും പറഞ്ഞു. 30.06.2022ന് അസി കമ്മീഷണര്‍ എന്റെ സഹോദരന്‍ ഷര്‍ജീല്‍ ഇമാമിന്റെ സെല്ലില്‍ പരിശോധന നടത്താനെന്ന വ്യാജേന ജഓളം തടവുകാരുമായി എത്തിയെന്നും ഒന്നും കണ്ടെത്താനാകാതെ വന്നപ്പോള്‍, അവര്‍ അവനെ തീവ്രവാദിയെന്നും ദേശവിരുദ്ധനെന്നും വിളിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്നും സഹോദരന്‍ മുസമ്മില്‍ ഇമാം പറഞ്ഞു. ഇതെല്ലാം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും മുസമ്മില്‍ പറഞ്ഞു.

ഷര്‍ജീല്‍ ഇമാമിനെതിരെ നടന്ന നിയമവിരുദ്ധമായ ആക്രമണത്തിനും തിരച്ചിലിനും ജയില്‍ അധികൃതര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായി ഇമാമിന്റെ അഭിഭാഷകന്‍ അഹമ്മദ് ഇബ്രാഹിം പറഞ്ഞു. ‘കൂടുതല്‍ ആക്രമണത്തില്‍ / ഉപദ്രവത്തില്‍’ നിന്ന് അവനെ സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ അധികാരികളോട് നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവം നടന്ന ജൂണ്‍ 30ന് രാത്രി 7.15 മുതല്‍ 8.30 വരെ ജയിലിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ വീഡിയോകള്‍ സൂക്ഷിക്കാന്‍ ജയില്‍ അധികൃതരോട് നിര്‍ദേശിക്കണമെന്നും ഷര്‍ജീല്‍ ഇമാമും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Related Articles