Current Date

Search
Close this search box.
Search
Close this search box.

ഷര്‍ജീല്‍ ഇമാമിന് ജാമ്യം; യു.എ.പി.എ കേസ് നിലനില്‍ക്കുന്നതിനാല്‍ ജയില്‍ മോചനം നീളും

ന്യൂഡല്‍ഹി: 2019ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രഭാഷണം നടത്തിയതിന് അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെട്ട വിദ്യാര്‍ത്ഥി നേതാവ് ഷര്‍ജീല്‍ ഇമാമിന് ഡല്‍ഹി കോടതി ജാമ്യം നല്‍കി. എന്നാല്‍ യു.എ.പി.എ കേസ് നിലനില്‍ക്കുന്നതിനാല്‍ ജയില്‍ മോചിതനാകാന്‍ ഇനിയും സമയമെടുക്കും. 2019ല്‍ പ്രകോപനപരമായി പ്രസംഗിച്ചു എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട കേസിലാണ് വെള്ളിയാഴ്ച ജാമ്യം ലഭിച്ചത്.

എന്‍എഫ്സി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ 242/2019 കേസിലാണ് ഇമാമിന് ജാമ്യം അനുവദിച്ചത്. ഇമാമിന്റെ പ്രസംഗം 2019ല്‍ ജാമിയ നഗര്‍ പ്രദേശത്ത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയതായി സിറ്റി പോലീസ് ആരോപിച്ചു. ലൈവ് ലോ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഈ കേസില്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിലേറെയായി ജയിലില്‍ തുടരുകയാണ് ഇമാം.

ഇതേ കേസില്‍, 2021 ഒക്ടോബറില്‍ സാകേത് കോടതി ഇമാമിന് ജാമ്യം നിരസിച്ചിരുന്നു, അദ്ദേഹത്തിന്റെ ‘കത്തിജ്വലിക്കുന്ന പ്രസംഗത്തിന്റെ’ സ്വരം സമൂഹത്തിന്റെ പൊതു സമാധാനവും ഐക്യവും ദുര്‍ബലപ്പെടുത്തുന്നതാണെന്ന് പറഞ്ഞായിരുന്നു ജാമ്യം നിഷേധിച്ചിരുന്നത്

Related Articles