Current Date

Search
Close this search box.
Search
Close this search box.

കാബൂള്‍ വിമാനത്താവളത്തില്‍ സ്‌ഫോടനം; നിരവധി പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിന് സമീപം വ്യാഴാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ നിരവിധി പേര്‍ കൊല്ലപ്പെട്ടു. താലിബന്‍ പിടിച്ചെടുത്ത അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ആയിരക്കണക്കിന് ആളുകള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു. മേഖലയില്‍ ആക്രമണം ഉണ്ടാകാനുള്ള സാധ്യത പാശ്ചാത്യ രാഷ്ട്രങ്ങള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്‌ഫോടനമുണ്ടായതായി പെന്റഗണ്‍ സ്ഥിരീകരിച്ചുവെങ്കിലും അപകടത്തെ സംബന്ധിച്ചൊന്നും വ്യക്തമാക്കിയിട്ടില്ല.

താലിബാന്‍ കാബൂള്‍ പിടിച്ചെടുത്ത് 11 ദിവസങ്ങള്‍ക്ക് ശേഷം യു.എസും സഖ്യക്ഷികളും ചരിത്രത്തിലെ ഏറ്റവും ഒഴിപ്പിക്കലാണ് നടത്തിയത്. 88000ലധികം ആളുകളെയാണ് പുറത്തെത്തിച്ചത്. ഓരോ 39 മിനിറ്റിലും വിമാനങ്ങള്‍ പറന്നുയരുന്നുണ്ടെന്ന് യു.എസ് സൈന്യം പറഞ്ഞു.

സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ പ്രതിനിധി ഷാര്‍ലെറ്റ് ബെലിസ് കാബൂളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു.

Related Articles