Current Date

Search
Close this search box.
Search
Close this search box.

പത്തില്‍ ഏഴ് ചെറുപ്പക്കാരും മൊറോക്കോ വിടാന്‍ താല്‍പര്യപ്പെടുന്നു: റിപ്പോര്‍ട്ട്

റബാത്: രാജ്യത്തെ യുവാക്കളില്‍ പത്തില്‍ ഏഴ് പേരും രാജ്യം വിടാന്‍ താല്‍പര്യപ്പെടുന്നതായി ഈയിടെ എന്‍.എച്ച്.ഡി.ഒ (National Human Development Observatory) നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. അറബ് രാഷ്ട്രങ്ങളില്‍ നിന്ന് രാജ്യം വിടാന്‍ താല്‍പര്യപ്പെടുന്നവരുടെ ഏറ്റവും ഉയര്‍ന്ന ശതമാനം ഉത്തരാഫ്രിക്കന്‍ രാഷ്ട്രമായ മൊറോക്കോയില്‍ നിന്നാണ്. പത്തില്‍ ഏഴ് പേരും വിവാഹം കഴിക്കാനും, കുടുംബം തുടങ്ങാനും മൊറോക്കോയില്‍ താല്‍പര്യപ്പെടുന്നില്ലെന്ന് യു.എന്‍.ഡി.പിയുടെ (UN’s Development Programme) പങ്കാളിത്തത്തോടെ മൊറോക്കന്‍ സംഘടനയായ എന്‍.എച്ച്.ഡി.ഒ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യത്തെ തൊഴിലില്ലായ്മ ജനസംഖ്യയുടെ 12 ശതമാനത്തെയാണ് ബാധിക്കുന്നത്. യുവാക്കള്‍ 31 ശതമാനം, സര്‍വകലാശാല ബിരുദധാരികള്‍ 18.7 ശതമാനം, സ്ത്രീകള്‍ 16.5 ശതാമാനം എന്നിവയുള്‍പ്പെടെയുള്ള കൃത്യമായ ജനസംഖ്യാശാസ്ത്രം അടിസ്ഥാനപ്പെടുത്തി പരിഗണിക്കുമ്പോള്‍ ഇത് വളരെ കൂടുതലാണ്. രാജ്യത്തെ ജനസംഖ്യയില്‍ പകുതിയോളം 30 വയസ്സിന് താഴെയുള്ളവരാണ്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles