Current Date

Search
Close this search box.
Search
Close this search box.

ഐ.ഐ.ടി മുംബൈയില്‍ വെജിറ്റേറിയന്‍ വിഭാഗക്കാര്‍ക്ക് പ്രത്യേക ഇരിപ്പിടം

മുംബൈ: മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ വെജിറ്റേറിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി പ്രത്യേക ഇരിപ്പടമൊരുക്കിയ നടപടി വിവാദത്തില്‍. ‘വെജിറ്റേറിയന്‍ വിദ്യാര്‍ത്ഥികള്‍ മാത്രം ഇവിടെ ഇരിക്കുക’ എന്നെഴുതിയ പോസ്റ്റര്‍ പതിച്ച നടപടിയാണ് വിവാദമായത്.
ഐ.ഐ.ടിയുടെ ഹോസ്റ്റല്‍ 12ലെ ക്യാന്റീനിന്റെ ചുവരുകളിലാണ് ചിലയാളുകള്‍ പോസ്റ്റര്‍ പതിച്ചത്. ദി ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പ്രത്യേക ഭക്ഷണ ഇടങ്ങള്‍ ഒരുക്കുന്നതിനായി സ്ഥാപനത്തില്‍ ഒരു നിയമവുമില്ലെന്നും ചില വിദ്യാര്‍ത്ഥികള്‍ സസ്യഭുക്കുകള്‍ക്ക് മാത്രമുള്ള ഇവിടെ നിന്നും മാറാന്‍ നിര്‍ബന്ധിച്ചതായും വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ അംബേദ്കര്‍ പെരിയാര്‍ ഫൂലെ സ്റ്റഡി സര്‍ക്കിള്‍ ട്വീറ്റില്‍ ആരോപിച്ചു. പോസ്റ്ററുകള്‍ കണ്ടെത്തിയതായി ഐഐടി-ബോംബെയിലെ ഒരു ഉദ്യോഗസ്ഥന്‍ പിടിഐയോട് സ്ഥിരീകരിച്ചെങ്കിലും ആരാണ് അവ പതിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.

‘ജൈനഭക്ഷണം’ വിതരണം ചെയ്യുന്നതിന് ഇവിടെ പ്രത്യേക കൗണ്ടര്‍ ഉണ്ടെന്നും ഭക്ഷണം കഴിക്കാന്‍ ഏതെങ്കിലും ഒരു വിഭാഗത്തിന് പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടില്ലെന്ന് ഹോസ്റ്റല്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി വിദ്യാര്‍ത്ഥികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കി.

Related Articles