Current Date

Search
Close this search box.
Search
Close this search box.

സൗദിക്കും യു.എ.ഇക്കും ആയുധം നല്‍കുന്നതിനെ എതിര്‍ത്ത് യു.എസ് സെനറ്റര്‍മാര്‍

ന്യൂയോര്‍ക്ക്: സൗദി അറേബ്യക്കും യു.എ.ഇക്കും അമേരിക്ക ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിനെ എതിര്‍ത്ത് വീണ്ടും ഒരു കൂട്ടം സെനറ്റ് അംഗങ്ങള്‍ രംഗത്ത്. എട്ട് ബില്യണ്‍ ഡോളറിന്റെ യുദ്ധോപകരണങ്ങള്‍ സൗദിക്കും യു.എ.ഇക്കും കൈമാറാന്‍ യു.എസ് ഭരണകൂടം തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെയാണ് ആയുധ കൈമാറ്റം നടത്തുന്നത്. വിഷയത്തില്‍ ഈ ആഴ്ച തന്നെ സെനറ്റില്‍ വോട്ടെടുപ്പ് ഉണ്ടാകുമെന്നാണ് കരുതുന്നത്.

യു.എസ് കോണ്‍ഗ്രസില്‍ വിഷയത്തെ എതിര്‍ത്ത് ഒരു അടിയന്തര പ്രമേയം കൊണ്ടുവരണമെന്ന് സെനറ്റിലെ വിദേശകാര്യ കമ്മിറ്റിയിലെ മുതിര്‍ന്ന ഡെമോക്രാറ്റ് അംഗം ബോബ് മെനന്‍ഡസ് പറഞ്ഞു. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളോടെ ആയുധങ്ങള്‍ വില്‍ക്കാന്‍ ഉണ്ടാക്കിയ കരാറിനെതിരെ പ്രമേയമവതരിപ്പിക്കാനും നീക്കത്തെ എതിര്‍ക്കാനുമാണ് ഉദ്ദേശിക്കുന്നത്. നേരത്തെ ആയുധ വില്‍പ്പനക്കെതിരെ ഇത്തരത്തിലുള്ള 22 പ്രമേയങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇതിന് ട്രംപിന്റെ അനുകൂലികളായ റിപ്പബ്ലിക്കന്‍ അംഗങ്ങളുടെയും പിന്തുണയുണ്ടായിരുന്നു.

Related Articles