Current Date

Search
Close this search box.
Search
Close this search box.

ഔദ്യോഗിക വസതിയില്‍ നോമ്പ്തുറക്കും നമസ്‌കാരത്തിനും നേതൃത്വം നല്‍കി സ്‌കോട്‌ലാന്റ് ഭരണത്തലവന്‍

എഡിന്‍ബര്‍ഗ്: ചരിത്രത്തിലാദ്യമായി സ്‌കോട്‌ലാന്റിന്റെ പ്രഥമ മുസ്ലിം ഭരണത്തലവനായി അധികാരമേറിയ ഹംസ യൂസുഫ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയിരുന്നു. തുടര്‍ന്ന് ഔദ്യോഗിക വസതിയിലേക്ക് താമസം മാറിയ അദ്ദേഹം കുടുംബത്തോടൊപ്പം നോമ്പ് തുറന്നതിന്റെ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയതിന്റെയും വാര്‍ത്തയും ചിത്രങ്ങളുമാണ് ഇപ്പോള്‍ വൈറലായത്. സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ എന്നാണ് ഇദ്ദേഹത്തിന്റെ പദവി അറിയപ്പെടുന്നത്. മന്ത്രിയുടെ ഔദ്യോഗിക വസതിയായ ബ്യൂട്ട് ഹൗസില്‍ വെച്ചാണ് കഴിഞ്ഞ ദിവസം ഇഫ്താറും നമസ്‌കാരവും നിര്‍ഹിച്ചത്. ഇവിടുത്തെ ആദ്യ നോമ്പ് തുറയായിരുന്നു ഇത്.

മാതാ-പിതാക്കള്‍ക്കും ഭാര്യക്കും മക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് നോമ്പ്തുറയും നമസ്‌കാരവും നിര്‍വഹിച്ചത്. അദ്ദേഹം തന്നെ ഇതിന്റെ ചിത്രങ്ങളും സന്ദേശവും ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു.

‘ഇന്നത്തെ പാര്‍ലമെന്റ് വോട്ടെടുപ്പിനുശേഷം കുടുംബത്തോടൊപ്പമുള്ള ആദ്യത്തെ രാത്രിയാണിത്. ബ്യൂട്ട് ഹൗസില്‍ നോമ്പുതുറയ്ക്കുശേഷം കുടുംബത്തോടൊപ്പം ജമാഅത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കാനായത് ജീവിതത്തിലെ ധന്യമായ നിമിഷമാണ്’- യൂസുഫ് ട്വിറ്ററില്‍ കുറിച്ചു.

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles