Current Date

Search
Close this search box.
Search
Close this search box.

സ്‌കൂള്‍ കലോല്‍സവത്തിലെ വിവാദ ദൃശ്യാവിഷ്‌കാരം; തനിമ പരാതി നല്‍കി

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവ ഉൽഘാടന ചടങ്ങിൽ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന തരത്തിലും മുസ്ലിം സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലും ദൃശ്യാവിഷ്കാരം തയ്യാറാക്കി അവതരിപ്പിച്ചതിൽ തനിമ കലാ സാഹിത്യവേദി ജില്ലാ കമ്മറ്റി ശക്തിയായി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ജില്ലാ പ്രസിഡണ്ട് പരാതി നൽകി.സഹവർത്തിത്തവും മമതയും പുലരേണ്ട കലാ സംഗമം ഒരു പ്രത്യേക മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുന്ന വേദിയായി മാറി. ബന്ധപ്പെട്ട അധികൃതരും ഗവൺമെന്റും വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളണമെന്നും അവർ പൊതു സമൂഹത്തോട് ഇവ്വിഷയത്തിൽ മാപ്പ് പറയണമെന്നും തനിമ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

തനിമ കലാസാഹിത്യ വേദി കോഴിക്കോട് ജില്ല പ്രസിഡന്റ് ടി.കെ.അലി പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു. ശിഹാബുദ്ദീൻ ഇബ്നു ഹംസ, കെ.പി.മുസ്തഫ, നസീബ ബശീർ, ബാബു സൽമാൻ, സലാം കരുവമ്പൊയിൽ, ബക്കർ വെള്ളിപറമ്പ്, എഫ്.എം. അബ്ദുല്ല, റിയാസ് പൈങ്ങോട്ടായി തുടങ്ങിയവർ സംസാരിച്ചു.

Related Articles