Current Date

Search
Close this search box.
Search
Close this search box.

ബി.ബി.സി ഡോക്യുമെന്ററി തടഞ്ഞതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി.ബി.സിയുടെ ഡോക്യുമെന്ററി തടഞ്ഞതില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. ഡോക്യുമെന്ററി നിരോധിച്ച ഉത്തരവിന്റെ യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കാനും കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച്ാണ് അടുത്ത വാദം കേള്‍ക്കുന്ന ഏപ്രിലില്‍ മറുപടി അറിയിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

ഡോക്യുമെന്ററി തടഞ്ഞത് ചോദ്യം ചെയ്തുകൊണ്ട് അഭിഭാഷകനായ എം എല്‍ ശര്‍മ, മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാം, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര എന്നിവര്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

‘ഇന്ത്യ: മോദി ക്വസ്റ്റിയന്‍’ എന്ന പേരില്‍ ബി.ബി.സിയുടെ രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയുടെ ആദ്യ എപ്പിസോഡ് ജനുവരി 17നാണ് പുറത്തിറങ്ങിയിരുന്നത്. 2002ല്‍ കലാപം നടക്കുമ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി മുസ്ലിംകള്‍ക്കെതിരായ അക്രമത്തിലേക്ക് നയിച്ച ”ശിക്ഷയില്ലാത്ത അന്തരീക്ഷത്തിന് നേരിട്ട് ഉത്തരവാദി”യാണെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ അയച്ച അന്വേഷണം സംഘം കണ്ടെത്തിയതെന്നാണ് ഡോക്യുമെന്ററിയില്‍ ആരോപിക്കുന്നത്.

വീഡിയോ പുറത്തുവിട്ടതിനു പിന്നാലെ യൂട്യൂബില്‍ നിന്നും ട്വിറ്ററില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് വീഡിയോ നീക്കം ചെയ്തു. തുടര്‍ന്ന് രാജ്യത്തുടനീളം വിവിധ പ്രതിപക്ഷ സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും വീഡിയോ പരസ്യപ്രദര്‍ശനം നടത്തിയിരുന്നു.

Related Articles