Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ അവകാശ പ്രവര്‍ത്തക അല്‍ഹദലൂലിന് തടവ് വിധിച്ച് സൗദി കോടതി

റിയാദ്: പ്രമുഖ സ്ത്രീ അവകാശ പ്രവര്‍ത്തക ലുജൈന്‍ അല്‍ഹദലൂലിന് അഞ്ച് വര്‍ഷവും എട്ട് മാസവും തടവ് സൗദി തീവ്രവാദ കോടതി വിധിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ഹദലൂലിനെ അറസ്റ്റ് ചെയ്തതില്‍ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ഉയരുകയും, മോചിപ്പിക്കുന്നതിന് സമ്മര്‍ദ്ദം ഉയര്‍ന്നുവരികയുമാണ്.

വിദേശ അജണ്ട നടപ്പിലാക്കുന്നതിന് പ്രവര്‍ത്തിക്കുക, പൊതു ക്രമത്തില്‍ പ്രശ്‌നം സൃഷ്ടിക്കുന്നതില്‍ ഇന്റര്‍നെറ്റിനെ ഉപയോഗപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അല്‍ഹദലൂലിനെ കോടതി കുറ്റക്കാരിയായി കണ്ട് ശിക്ഷ വിധിച്ചിരിക്കുന്നത് -സൗദിയിലെ വാര്‍ത്താ ഏജന്‍സിയായ സബ്ക് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

സൗദി തീവ്രവാദ കോടതിയുടെ വിധിയില്‍ അപ്പീല്‍ നല്‍കാന്‍ അല്‍ഹദലൂലിന് മുന്നില്‍ മുപ്പത് ദിവസമുണ്ട്. വിധി അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് യു.എന്‍ മനുഷ്യാവകാശ ഓഫീസ് വ്യക്തമാക്കി. മുപ്പത്തിയൊന്നുകാരിയായ അല്‍ഹദലൂല്‍ 2018ല്‍ പത്തിലധികം സ്ത്രീ അവകാശ പ്രവര്‍ത്തകരോടൊപ്പമാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്.

Related Articles